• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

പക്ഷികള്‍ക്കായൊരു ഗ്രാമം: കിദൂര്‍

Utharadesam by Utharadesam
January 21, 2023
in ARTICLES
Reading Time: 1 min read
A A
0
പക്ഷികള്‍ക്കായൊരു ഗ്രാമം: കിദൂര്‍

അനന്തവിഹായസ്സില്‍ പാറി പറന്നു പോകുന്ന പക്ഷികളെ അടുത്തു കാണുവാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? പല വര്‍ണ്ണങ്ങളില്‍, വലുപ്പത്തില്‍ പല തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന പക്ഷികള്‍ നമുക്കു കാണുവാന്‍ സാധിക്കും. പക്ഷേ നാം അവയെ കാണുമ്പോള്‍ അവയുടെ സൗന്ദര്യം ആസ്വദിക്കുന്നതല്ലാതെ അവയെ കുറിച്ചോ അവയുടെ ജീവിതത്തെക്കുറിച്ചോ ചിന്തിക്കാറുണ്ടോ ? അനിയന്ത്രിതമായ പ്രകൃതി ചൂഷണം മൂലം മറ്റു വന്യമൃഗങ്ങളെ പോലെ പക്ഷികളുടെയും ജീവനും ആവാസവ്യവസ്ഥയ്ക്കും വളരെയേറെ ഭീഷണി നേരിടുന്ന കാലമാണിത്. മരങ്ങളും പൊന്തല്‍ കാടുകളും അപ്രത്യക്ഷമാകുമ്പോള്‍ പക്ഷികളുടെ ആഹാരമായ കായ്കനികളും കൂടാരവുമാണ് നഷ്ടപ്പെടുന്നതെന്ന് ഏവര്‍ക്കും അറിയാം. പക്ഷേ കരുണയില്ലാത്ത മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലിനെ തുടര്‍ന്ന് പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുമ്പോഴും പക്ഷി സ്‌നേഹികളായ കാസര്‍കോട്ടുകാര്‍ക്ക് ഒരു പക്ഷി ഗ്രാമം തന്നെയുണ്ടെന്നതില്‍ ഏറെ അഭിമാനിക്കാം. പ്രകൃതിയുടെ തനത് വിഭവങ്ങളാല്‍ സമൃദ്ധവും സമ്പന്നവുമായ കുമ്പള ഗ്രാമ പഞ്ചായത്തിലെ കിദൂരില്‍ പക്ഷി ഗ്രാമമൊരുങ്ങുകയാണ്. നിരപ്പായ പാറകളും ചെങ്കുത്തായ കുന്നുകളും ജലസംഭരണികളായ പള്ളങ്ങളും നിറയെ പൊന്തല്‍ക്കാടുകളുമായി തനതായ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് കിദൂര്‍ എന്ന പ്രദേശം. കിദൂരിനെ തഴുകിയൊഴുകുന്ന ഷിറിയ പുഴ കൂടിയാകുമ്പോള്‍ കിദൂര്‍ ഗ്രാമം കൂടുതല്‍ സൗന്ദര്യവതിയാകുന്നു. നെല്‍വയലുകളും കൃഷിത്തോട്ടങ്ങളുമൊക്കെയുള്ള കിദൂര്‍ കാര്‍ഷിക, ഗ്രാമീണ പ്രദേശമാണ്.
അപൂര്‍വ്വങ്ങളായ ദേശാടന പക്ഷികളുടേയും നൂറില്‍ കൂടുതല്‍ പക്ഷിയിനങ്ങളുടേയും സംഗമസ്ഥലമാണ് കിദൂര്‍ ഗ്രാമം. അപൂര്‍വ്വയിനം പക്ഷികളായ മഞ്ഞ വിരിയന്‍ പ്രാവുകളെ കിദൂരില്‍ കണ്ടെത്തിയിരുന്നു. മഞ്ഞക്കണ്ണി, തിത്തിരി, വെമ്പകം, മഞ്ഞക്കിളി എന്നിങ്ങനെ 160 ഇനം പക്ഷികളെ ഇവിടെ കാണാം. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന വാനമ്പാടി, ചാരത്തലയന്‍, ബുള്‍ബുള്‍, ഗരുഡന്‍, ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ്, വെള്ള അരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ തുടങ്ങിയവയേയും വിവിധയിനം ദേശാടന പക്ഷികളേയും ഇവിടെ കാണാറുണ്ട്. ശലഭങ്ങള്‍, വണ്ടുകള്‍, തവളകള്‍, സൂക്ഷ്മ ജീവികള്‍ എന്നിവയുടെ ആവാസസ്ഥാനം കൂടിയാണിവിടെ. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്ത് ഏക്കര്‍ വരുന്ന സ്ഥലത്താണ് നിര്‍ദ്ദിഷ്ട പക്ഷിസങ്കേതം. പക്ഷികള്‍ക്കാവശ്യമായ ആഹാരവും വെള്ളവും ശാന്തതയുമുള്ള പ്രദേശമായമായതിനാല്‍ ഈ പ്രദേശത്തേക്ക് ധാരാളം പക്ഷികള്‍ എത്താറുണ്ട്. പക്ഷി സ്‌നേഹികളുടെ കൂട്ടായ്മയില്‍ ഇവിടുത്തെ സവിശേഷ സാഹചര്യം പുറം ലോകമറിഞ്ഞു. ഇന്ന് പക്ഷി നിരീക്ഷണത്തിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി പേര്‍ കിദൂരില്‍ എത്തിച്ചേരുന്നു. ഇത്തരത്തില്‍ 2018ല്‍ പക്ഷി നിരീക്ഷകര്‍ നടത്തിയ ഒരു പരിപാടിയില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഈ പ്രദേശത്തിന്റെ സവിശേഷതകളും മനോഹാരിതയും മനസ്സിലാക്കി കിദൂറിനെ പക്ഷി ഗ്രാമമാക്കുവാന്‍ മുന്‍കയ്യെടുത്തു. നെല്‍പ്പാടങ്ങളും പാറ പ്രദേശങ്ങളുമുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമൊക്കെ പക്ഷികളുടെ സ്വതന്ത്ര വിഹാരത്തിന് അനുകൂല ഘടകങ്ങളാണ്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടന്നുവരുന്നു. പക്ഷികളെ ആകര്‍ഷിക്കുന്നതിനും ഭക്ഷണം ലഭ്യമാക്കുന്നതിനുമായി പ്രവേശന കവാടത്ത് പലതരം പൂക്കളുടേയും പഴങ്ങളുടേയും തൈകള്‍ നട്ടു പരിപാലിച്ചു വരുന്നു.
കിദൂര്‍ ബേര്‍ഡ് ഫെസ്റ്റ് പഴങ്ങള്‍ നല്‍കുന്ന മുള്ളുവേങ്ങയേയും കാഞ്ഞിരത്തേയും കല്ലാലിനെയും മറ്റു ജൈവവൈവിധ്യങ്ങളെയും സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രകൃതി സ്‌നേഹികളുടെയും നാട്ടുകാരുടേയും അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് പക്ഷി ഗ്രാമത്തിന്റെ ആവിര്‍ഭാവത്തിനുള്ള പ്രധാന ചാലക ശക്തി. പ്രകൃതി ക്യാമ്പുകള്‍, ഗവേഷണം, അവബോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കൊക്കെ ഈ പക്ഷി ഗ്രാമം യാഥാര്‍ത്ഥ്യമാവുന്നതിലൂടെ സാധിക്കും.
കിദൂരിലെ പക്ഷി ഗ്രാമത്തിലേക്ക് കുമ്പള-ആരിക്കാടി വഴി ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട്.
സീതാംഗോളി- കട്ടത്തടുക്ക വഴിയും കിദൂരിലേക്ക് പോകാവുന്നതാണ്.
പ്രകൃതിയെ തൊട്ടറിയാനും പ്രകൃതിയിലെ ജീവജാലങ്ങളെ കുറിച്ചറിയാനും അവയെ സംരക്ഷിക്കുവാനും പ്രകൃതിയിലെ അപൂര്‍വ്വ സമ്പത്തുക്കളെ പുതുതലമുറക്ക് പരിചയപ്പെടുത്തുവാനും ഇത്തരം ഗ്രാമങ്ങള്‍ അനിവാര്യമാണ്.
ഒപ്പം പ്രകൃതിയേയും പ്രകൃതിയിലെ സമ്പത്തുക്കളെയും ജൈവ വൈവിധ്യങ്ങളെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയെന്നു മാത്രമല്ല നമ്മുടെ നിലനില്‍പ്പിന്റെ ആവശ്യകത കൂടിയാണെന്ന് തിരിച്ചറിയുക.


–രാജന്‍ മുനിയൂര്‍

ShareTweetShare
Previous Post

ന്യൂസിലാന്റ്: ക്രിസ് ഹിപ്കിന്‍സ് ജസിന്തയുടെ പിന്‍ഗാമി

Next Post

സുറാബിനെ വായിക്കുമ്പോള്‍…

Related Posts

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

June 3, 2023
റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

June 3, 2023
ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

നിലപാടില്‍ ഉറച്ച് നിന്ന പി.എ മുഹമ്മദ് കുഞ്ഞി

June 2, 2023
വിട പറഞ്ഞത് കാസര്‍കോടിന്റെ ‘പെലെ’

വിട പറഞ്ഞത് കാസര്‍കോടിന്റെ ‘പെലെ’

June 2, 2023

കേരളജനതക്ക് ഇത് താങ്ങാനാകാത്ത ഷോക്ക്

June 2, 2023
വീണ്ടും വിദ്യാലയ വാതിലുകള്‍ തുറക്കുമ്പോള്‍…

വീണ്ടും വിദ്യാലയ വാതിലുകള്‍ തുറക്കുമ്പോള്‍…

June 1, 2023
Next Post
സുറാബിനെ വായിക്കുമ്പോള്‍…

സുറാബിനെ വായിക്കുമ്പോള്‍...

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS