മുസ്ലിം ലീഗ് മതാധിഷ്ടിത പാര്‍ട്ടി തന്നെ; തമിഴ്‌നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ല: എ വിജയരാഘവന്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് മതാധിഷ്ടിത പാര്‍ട്ടി തന്നെയെന്നാവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തമിഴ്‌നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രനേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായാണ് വിജയരാഘവന്റെ പ്രതികരണം. 'ലീഗ് മതാഷ്ഠിത പാര്‍ട്ടി തന്നെയാണ്. ഇപ്പോല്‍ കൂടുതല്‍ മതാഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ബിജെപിയുമായും കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തി'. വജയരാഘവന്‍ ആരോപിച്ചു. കോണ്‍ഗ്രസ് സ്വയം ചിന്തിക്കണമെന്നും മതാഷ്ഠിത രാഷ്ട്രീയ ചേരിക്കൊപ്പം കൂടി […]

തിരുവനന്തപുരം: മുസ്ലിം ലീഗ് മതാധിഷ്ടിത പാര്‍ട്ടി തന്നെയെന്നാവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തമിഴ്‌നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രനേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായാണ് വിജയരാഘവന്റെ പ്രതികരണം.

'ലീഗ് മതാഷ്ഠിത പാര്‍ട്ടി തന്നെയാണ്. ഇപ്പോല്‍ കൂടുതല്‍ മതാഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ബിജെപിയുമായും കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തി'. വജയരാഘവന്‍ ആരോപിച്ചു. കോണ്‍ഗ്രസ് സ്വയം ചിന്തിക്കണമെന്നും മതാഷ്ഠിത രാഷ്ട്രീയ ചേരിക്കൊപ്പം കൂടി അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താന്‍ എളുപ്പവഴി അന്വേഷിക്കുന്ന അവസ്ഥയില്‍ നിന്ന് പിന്മാറേണ്ടത് കോണ്‍ഗ്രസ് ആണെന്നും അദേഹം വിമര്‍ശിച്ചു.

നാടിനുവേണ്ടിയുള്ള നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും മതനിരപേക്ഷ മൂല്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നു പോകുമ്പോള്‍ വിമര്‍ശിക്കും എന്നും അദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും പാണക്കാട്ടുവച്ച് മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെയാണ് വിജയരാഘവന്‍ നേരത്തെ വിമര്‍ശിച്ചത്. ഇതിന് മറുപടിയായാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.

സന്ദര്‍ശനം മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപൂലീകരിക്കനാണെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. എന്നാല്‍ വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും തമിഴ്നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

Related Articles
Next Story
Share it