അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ യു.പി മാതൃക സൃഷ്ടിക്കുമെന്ന് കെ സുരേന്ദ്രന്‍; മറുപടിയുമായി എ വിജയരാഘവന്‍

തിരുവനന്തപുരം: ലൗ ജിഹാദ് തടയാന്‍ യു.പി മാതൃകയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ലൗ ജിഹാദിന്റെ പേരില്‍ ഇല്ലാത്ത ശത്രുവിനെയുണ്ടാക്കി ബിജെപി വര്‍ഗീയത കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷരാഷ്ട്രീയത്തിന്റെ ഉല്‍പന്നമാണ് ലൗ ജിഹാദ്. ഇതിന്റെ പിന്നില്‍ അന്യമത വിദ്വേഷം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ അത്തരമൊരു നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

തിരുവനന്തപുരം: ലൗ ജിഹാദ് തടയാന്‍ യു.പി മാതൃകയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ലൗ ജിഹാദിന്റെ പേരില്‍ ഇല്ലാത്ത ശത്രുവിനെയുണ്ടാക്കി ബിജെപി വര്‍ഗീയത കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്വേഷരാഷ്ട്രീയത്തിന്റെ ഉല്‍പന്നമാണ് ലൗ ജിഹാദ്. ഇതിന്റെ പിന്നില്‍ അന്യമത വിദ്വേഷം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ അത്തരമൊരു നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

Related Articles
Next Story
Share it