നീലേശ്വരത്ത് ജാഗ്രതാ സമിതി ചേര്‍ന്നു; 70 ഓളം പുതിയ ക്യാമറകള്‍ സ്ഥാപിക്കും

നീലേശ്വരം: നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസിന്റെ നേതൃത്വത്തില്‍ നീലേശ്വരം വ്യാപാരഭവനില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഉമേശന്‍ കെ.വി ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ നഗരത്തില്‍, റസിഡന്‍സ് ഏരിയ, സ്‌കൂള്‍ പരിസരങ്ങള്‍, ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ ക്യാമറകള്‍ വെക്കാന്‍ തീരുമാനിച്ചു. ഏഴുപതോളം ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനമായത്. ജനമൈത്രീ ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.വി. സുരേഷ് കുമാര്‍, രാജാസ് സ്‌കൂള്‍ […]

നീലേശ്വരം: നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസിന്റെ നേതൃത്വത്തില്‍ നീലേശ്വരം വ്യാപാരഭവനില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഉമേശന്‍ കെ.വി ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ നഗരത്തില്‍, റസിഡന്‍സ് ഏരിയ, സ്‌കൂള്‍ പരിസരങ്ങള്‍, ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ ക്യാമറകള്‍ വെക്കാന്‍ തീരുമാനിച്ചു. ഏഴുപതോളം ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനമായത്. ജനമൈത്രീ ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.വി. സുരേഷ് കുമാര്‍, രാജാസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. വിജീഷ്, കോട്ടപ്പുറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി. നിഷ, ഹെഡ്മാസ്റ്റര്‍ എം. രാജന്‍, ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ പി.വി സുനില്‍, ജനമൈത്രീ ജാഗ്രതാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, കനറാബാങ്ക് പ്രതിനിധി ഇ. ശ്രീരാജ്, പി.ടി.എ പ്രസിഡണ്ടുമാരായ വിനോദ് കുമാര്‍ അരമന, എം.കെ. വിനയരാജ്, പ്രദീപ് അഴിത്തല സംസാരിച്ചു. നീലേശ്വരം ടൗണില്‍ പുതുതായി കടകളില്‍ നിന്ന് പുറത്തേക്ക് 40 ഓളം ക്യാമറകളും സ്‌കൂളുകളില്‍ 10 ക്യാമറകളും റെസിഡന്‍സ് അസോസിയേഷന്റെ ഭാഗമായി 10 ക്യാമറകളും ജെ.സി.ഐ, ആരാധനാലയങ്ങള്‍ അവരുടെ നേതൃത്വത്തില്‍ 10 ക്യാമറകളും വെക്കാന്‍ സന്നധമാണെന്ന് അറിയിച്ചു.

Related Articles
Next Story
Share it