എ.വി രാമകൃഷ്ണന്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൊതുനന്മയ്ക്കായി സമര്‍പ്പിച്ച വ്യക്തി-ശ്രേയാംസ് കുമാര്‍ എം.പി
കാഞ്ഞങ്ങാട്: രാഷ്ട്രീയ പ്രവര്‍ത്തനം പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു എ.വി. രാമകൃഷ്ണനെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാര്‍ എം.പി പറഞ്ഞു. എല്‍.ജെ.ഡി നേതാവായി രുന്ന എ.വി. രാമകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ പാര്‍ട്ടി സ്ഥാനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തത് നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാറി നില്‍ക്കാതെ ജനാധിപത്യ-മതേതരത്വ-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു എ.വി.രാമകൃഷ്ണനെന്ന് […]

കാഞ്ഞങ്ങാട്: രാഷ്ട്രീയ പ്രവര്‍ത്തനം പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു എ.വി. രാമകൃഷ്ണനെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാര്‍ എം.പി പറഞ്ഞു. എല്‍.ജെ.ഡി നേതാവായി രുന്ന എ.വി. രാമകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ പാര്‍ട്ടി സ്ഥാനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തത് നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാറി നില്‍ക്കാതെ ജനാധിപത്യ-മതേതരത്വ-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു എ.വി.രാമകൃഷ്ണനെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. ടി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ: സി.കെ. ശ്രീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി. ബാബു, എ. ഹമീദ് ഹാജി, ഡോ. കെ.എ. ഖാദര്‍, വി.കെ. കുഞ്ഞിരാമന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, പി. പ്രവീണ്‍ കുമാര്‍, എം. കുഞ്ഞമ്പാടി, ടി. മുഹമ്മദ് അസ്ലം, സിദ്ദിഖ് മൊഗ്രാല്‍, വി.വി.കൃഷ്ണന്‍, അഹമ്മദലി കുമ്പള, കൃഷ്ണന്‍ പനങ്കാവ് പ്രസംഗിച്ചു.