മുംബൈയില്‍ അമിതവേഗതയില്‍ വന്ന ലോറി ബൈക്കിന് പിറകിലിടിച്ച് ഉഡുപ്പി സ്വദേശി മരിച്ചു

ഉഡുപ്പി: മുംബൈയില്‍ അമിതവേഗതയില്‍ വന്ന ലോറി ബൈക്കിന് പിറകിലിടിച്ച് ഉഡുപ്പി സ്വദേശി മരിച്ചു. ഉഡുപ്പി കോലാല്‍ഗിരി സ്വദേശി റൂഡി റോഷന്‍ ഡിസൂസ (33)യാണ് മരിച്ചത്. മുംബൈയിലെ ഒരു കപ്പല്‍ശാലയില്‍ ജോലി ചെയ്യുകയായിരുന്നു റൂഡി. ഒക്ടോബര്‍ 22ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു ലോറി റൂഡിയുടെ ബൈക്കിന് പിറകിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൂഡിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. റൂഡിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. സംസ്‌കാരം ശനിയാഴ്ച കോലാല്‍ഗിരി ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

Related Articles
Next Story
Share it