തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി കുടുംബത്തില്‍പെട്ട രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി.തിരുവനന്തപുരം പേട്ടയില്‍ ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടിനും ഇന്ന് പുലര്‍ച്ചെ ഒരു മണിക്കും ഇടയിലായിരുന്നു കേരളത്തെ വീണ്ടും ഞെട്ടിച്ച തട്ടിക്കൊണ്ടുപോകല്‍ സംഭവം.ബിഹാര്‍ സ്വദേശികളായ അമര്‍ദ്വീപ്- റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് മഞ്ഞ സ്കൂട്ടറില്‍ എത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.പൊലീസ് വ്യാപകമായ അന്വേഷണം നടത്തി വരികയാണ്. അതിര്‍ത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണമാണ് നടക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.തെരുവോരങ്ങളില്‍ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നാടോടി കുടുംബം കഴിഞ്ഞ മാസം അവസാനമാണ് […]

തിരുവനന്തപുരം: സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി കുടുംബത്തില്‍പെട്ട രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി.
തിരുവനന്തപുരം പേട്ടയില്‍ ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടിനും ഇന്ന് പുലര്‍ച്ചെ ഒരു മണിക്കും ഇടയിലായിരുന്നു കേരളത്തെ വീണ്ടും ഞെട്ടിച്ച തട്ടിക്കൊണ്ടുപോകല്‍ സംഭവം.
ബിഹാര്‍ സ്വദേശികളായ അമര്‍ദ്വീപ്- റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് മഞ്ഞ സ്കൂട്ടറില്‍ എത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
പൊലീസ് വ്യാപകമായ അന്വേഷണം നടത്തി വരികയാണ്. അതിര്‍ത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണമാണ് നടക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
തെരുവോരങ്ങളില്‍ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നാടോടി കുടുംബം കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്ത് എത്തിയത്. റോഡരികില്‍ ടെന്റ് കെട്ടിയാണ് കുടുംബം താമസിക്കുന്നത്.
കുട്ടിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ടാണ് കാണാതായപ്പോള്‍ ധരിച്ചിരുന്നത്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.