ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി കാസര്‍കോട്ടെ രണ്ട് വയസുകാരന്‍

കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി കാസര്‍കോട്ടെ രണ്ട് വയസുകാരന്‍.രൂപങ്ങള്‍, ഭക്ഷ്യയോഗ്യമായ ഇനങ്ങള്‍, പഴങ്ങള്‍, നിറങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന 54 ചിത്രങ്ങള്‍ വെറും 4 മിനുട്ടും 50 സെക്കന്റും കൊണ്ട് മൊബൈല്‍ സ്‌ക്രീനില്‍ കണ്ട് വിജയകരമായി തിരിച്ചറിയുന്ന എസ്ദാന്‍ മുഹമ്മദിനാണ് അംഗീകാരം ലഭിച്ചത്. തളങ്കര സ്വദേശിയും ദുബായില്‍ താമസക്കാരനുമാണ് ഈ കൊച്ചുമിടുക്കന്‍. 2024 ജൂണ്‍ 12നാണ് റെക്കോര്‍ഡ് സ്ഥിരീകരിച്ചത്.2022 ഫെബ്രുവരി 10ന് ജനിച്ച എസ്ദാന്‍ മുഹമ്മദ് ഫൈസല്‍ വെറും രണ്ട് വയസും […]

കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി കാസര്‍കോട്ടെ രണ്ട് വയസുകാരന്‍.
രൂപങ്ങള്‍, ഭക്ഷ്യയോഗ്യമായ ഇനങ്ങള്‍, പഴങ്ങള്‍, നിറങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന 54 ചിത്രങ്ങള്‍ വെറും 4 മിനുട്ടും 50 സെക്കന്റും കൊണ്ട് മൊബൈല്‍ സ്‌ക്രീനില്‍ കണ്ട് വിജയകരമായി തിരിച്ചറിയുന്ന എസ്ദാന്‍ മുഹമ്മദിനാണ് അംഗീകാരം ലഭിച്ചത്. തളങ്കര സ്വദേശിയും ദുബായില്‍ താമസക്കാരനുമാണ് ഈ കൊച്ചുമിടുക്കന്‍. 2024 ജൂണ്‍ 12നാണ് റെക്കോര്‍ഡ് സ്ഥിരീകരിച്ചത്.
2022 ഫെബ്രുവരി 10ന് ജനിച്ച എസ്ദാന്‍ മുഹമ്മദ് ഫൈസല്‍ വെറും രണ്ട് വയസും 4 മാസവും ആയ കാലയളവിലാണ് നേട്ടം കൈവരിച്ചത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഐ.ബി.ആര്‍. അച്ചീവര്‍ ടൈറ്റില്‍ ആണ് എസ്ദാന്‍ നേടിയെടുത്തത്.
ദുബായില്‍ ജോലിചെയ്യുന്ന തളങ്കര സ്വദേശി മുഹമ്മദ് ഫൈസലിന്റെയും സംരംഭകയായ എതിര്‍ത്തോട്ടെ ഫാത്തിമ അബ്ദുല്‍ ഹക്കീമിന്റെയും മകനാണ്.

Related Articles
Next Story
Share it