സൗഹൃദം തേടി ചേതക്കിലൊരു പര്യടനം
ചേതക്ക് സ്‌കൂട്ടറില്‍ വിദേശ രാജ്യങ്ങളടക്കം കറങ്ങാനിറങ്ങിയ കാസര്‍കോട് സ്വദേശികള്‍ യു.എ.ഇലെത്തി. നായന്മാര്‍മൂല സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ ഇബ്രാഹിം ബിലാല്‍, മുഹമ്മദ് അഫ്‌സല്‍ ഹഖ് എന്നിവരാണ് ചേതക് സ്‌കൂട്ടറില്‍ ഇന്ത്യന്‍ പര്യാടനം പൂര്‍ത്തിയാക്കി യു.എ.ഇലെത്തിയത്. ആറ് മാസം മുമ്പാണ് 'എബി ടെക് വൈബ്' വിശേഷിപ്പിക്കുന്ന യാത്ര 2000 മോഡല്‍ ബജാജ് ചേതക് സ്‌കൂട്ടറുമായി ഇരുവരും യാത്ര ആരംഭിച്ചത്. കാസര്‍കോട് നിന്നായിരുന്നു സാഹസിക യാത്രയുടെ ആരംഭം. പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ച ഇരുവരും ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലൂടെ യാത്ര പൂര്‍ത്തിയാക്കി […]
ചേതക്ക് സ്‌കൂട്ടറില്‍ വിദേശ രാജ്യങ്ങളടക്കം കറങ്ങാനിറങ്ങിയ കാസര്‍കോട് സ്വദേശികള്‍ യു.എ.ഇലെത്തി. നായന്മാര്‍മൂല സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ ഇബ്രാഹിം ബിലാല്‍, മുഹമ്മദ് അഫ്‌സല്‍ ഹഖ് എന്നിവരാണ് ചേതക് സ്‌കൂട്ടറില്‍ ഇന്ത്യന്‍ പര്യാടനം പൂര്‍ത്തിയാക്കി യു.എ.ഇലെത്തിയത്. ആറ് മാസം മുമ്പാണ് 'എബി ടെക് വൈബ്' വിശേഷിപ്പിക്കുന്ന യാത്ര 2000 മോഡല്‍ ബജാജ് ചേതക് സ്‌കൂട്ടറുമായി ഇരുവരും യാത്ര ആരംഭിച്ചത്. കാസര്‍കോട് നിന്നായിരുന്നു സാഹസിക യാത്രയുടെ ആരംഭം. പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ച ഇരുവരും ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലൂടെ യാത്ര പൂര്‍ത്തിയാക്കി […]
ചേതക്ക് സ്‌കൂട്ടറില്‍ വിദേശ രാജ്യങ്ങളടക്കം കറങ്ങാനിറങ്ങിയ കാസര്‍കോട് സ്വദേശികള്‍ യു.എ.ഇലെത്തി. നായന്മാര്‍മൂല സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ ഇബ്രാഹിം ബിലാല്‍, മുഹമ്മദ് അഫ്‌സല്‍ ഹഖ് എന്നിവരാണ് ചേതക് സ്‌കൂട്ടറില്‍ ഇന്ത്യന്‍ പര്യാടനം പൂര്‍ത്തിയാക്കി യു.എ.ഇലെത്തിയത്. ആറ് മാസം മുമ്പാണ് 'എബി ടെക് വൈബ്' വിശേഷിപ്പിക്കുന്ന യാത്ര 2000 മോഡല്‍ ബജാജ് ചേതക് സ്‌കൂട്ടറുമായി ഇരുവരും യാത്ര ആരംഭിച്ചത്.
കാസര്‍കോട് നിന്നായിരുന്നു സാഹസിക യാത്രയുടെ ആരംഭം. പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ച ഇരുവരും ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലൂടെ യാത്ര പൂര്‍ത്തിയാക്കി അഫ്ഗാനിസ്ഥാന്‍ വഴി യു.എ.ഇലെത്താനാണ് പദ്ധതിയിട്ടത്. എന്നാല്‍ താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള യാത്രാ അനുമതി ലഭിക്കാതെവന്നപ്പോള്‍ മുംബൈ വഴി സ്‌കൂട്ടര്‍ യു.എ.ഇയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങളായി പിന്നെ. അതും പരാജയപ്പെട്ടപ്പോള്‍ കൊച്ചി വഴി സ്‌കൂട്ടര്‍ ദുബായിലെത്തിച്ച് പര്യടനം തുടരുകയാണ് ഇബ്രാഹിം ബിലാലും മുഹമ്മദ് അഫ്‌സലും.
'അന്താരാഷ്ട്ര യാത്ര തീരുമാനിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്ന രാജ്യം യു.എ.ഇ ആണ്. ഉറ്റബന്ധുക്കളടക്കം പലും ജോലി ചെയ്യുന്നത് ഇവിടെയാണ്. സ്‌കൂട്ടറില്‍ ബുര്‍ജ് ഖലീഫ, മ്യൂസിയം, അല്‍ഖൂസ്, അബുദബി ശൈഖ് സായിദ് മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചുകഴിഞ്ഞു'- ബിലാല്‍ പറഞ്ഞു.
യു.എ.ഇക്ക് ശേഷം ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കും സ്‌കൂട്ടറില്‍ യാത്ര തുടരാനാണ് തീരുമാനം. പിന്നീട് ജോര്‍ദാനിലെത്തി അവിടെ നിന്ന് സ്‌കൂട്ടര്‍ കൊച്ചിയിലെത്തിക്കാനാണ് ആലോചിക്കുന്നത്. രണ്ടുപേര്‍ക്കും അന്താരാഷ്ട്ര ലൈസന്‍സുണ്ട്. കൂടാതെ ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ പെര്‍മിറ്റുകളും നേടിയിട്ടുണ്ട്.
യു.എ.ഇയില്‍ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണെങ്കിലും ഞങ്ങള്‍ മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യാറില്ല-യാത്രക്കാരിലൊരാളായ അഫ്‌സല്‍ പറഞ്ഞു.
യു.എ.ഇയിലെ ഉയര്‍ന്ന താപനില കണക്കിലെടുത്ത്, യുവാക്കള്‍ അതിരാവിലെയും വൈകുന്നേരം 4 മണിക്ക് ശേഷവും മാത്രമാണ് യാത്ര നടത്തുന്നത്. ഞങ്ങള്‍ രാവിലെ അഞ്ചിനോ ആറിനോ യാത്ര തുടങ്ങുന്നു. രാവിലെ 10 മണിക്ക് വിശ്രമത്തിനായി നിര്‍ത്തിവെക്കും. വൈകിട്ട് അഞ്ച് മണിക്ക് വീണ്ടും ആരംഭിക്കുന്നു-അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ യാത്ര ഇഷ്ടപ്പെടുന്നു. വിന്റേജ് റൈഡ് ആയതിനാലാണ് സ്‌കൂട്ടര്‍ തിരഞ്ഞെടുത്തത്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ഹെല്‍മറ്റും ജാക്കറ്റും ധരിക്കുന്നു. സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റില്‍ ഒരു കൂടാരവും ഒരു ചെറിയ സ്റ്റൗവും ദീര്‍ഘദൂര യാത്രകള്‍ക്ക് ആവശ്യമായ മറ്റ് സാധനങ്ങളും ഉണ്ട്. 150 സിസി ടൂ-സ്‌ട്രോക്ക് എഞ്ചിന്‍ സ്‌കൂട്ടറാണിത്. സ്‌കൂട്ടറില്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലും പര്യടനം നടത്തണമെന്ന് ആഗ്രഹമുണ്ട്. അനുമതി ലഭിച്ചാല്‍ യൂറോപ്യന്‍ പര്യടനം നടത്തും'-ഇരുവരും പറഞ്ഞു.
പൂര്‍ണമായും സ്വാശ്രയ യാത്രയിലൂടെ, യാത്രക്കിടെ കണ്ടുമുട്ടുന്ന ആളുകളുമായി ദീര്‍ഘകാല സൗഹൃദം സ്ഥാപിക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നു. ഞങ്ങള്‍ സാവധാനത്തില്‍ യാത്ര ചെയ്യുകയും രസകരമായ നിരവധി ആളുകളെ കണ്ടുമുട്ടുകയും ചെയ്തു. ഞങ്ങളുടെ യൂട്യൂബ് വ്‌ളോഗുകളില്‍ ഇ ഇടപെടലുകളെല്ലാം കൃത്യമായി പുറം ലോകത്തെ അറിയിക്കുന്നുണ്ട്. മണാലിയിലെ പര്‍വതപ്രദേശങ്ങളിലൂടെയുള്ള സവാരി ജീവിതത്തെ മാറ്റിമറിച്ച അനുഭവമായിരുന്നു. യാത്ര ആസ്വദിക്കുന്നുണ്ടെന്നും എല്ലാവരുടേയും പിന്തുണക്ക് നന്ദിയുണ്ടെന്നും അഫ്‌സലും ബിലാലും പറഞ്ഞു.
-അബു ഐമന്‍