നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു

ബദിയടുക്ക: മരം കടപുഴകി വീണ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബദിയഡുക്കയിലാണ് മരം കടപുഴകി വീണത്. സമീപത്ത് നിര്‍ത്തിട്ടിരുന്ന ഇരു ചക്രവാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ബദിയടുക്ക പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപത്തായി പോസ്റ്റ് ഓഫീസിന് അനുവദിച്ച സ്ഥലത്താണ് മരം കടപുഴകി വീണത്. ടൗണില്‍ മറ്റു പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇവിടെയാണ്. പോസ്റ്റ് ഓഫീസ് സ്ഥലമാണെന്ന് ഒരു ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ മറ്റു സുരക്ഷ വലയമൊന്നും ഇവിടെ ഒരുക്കിയിട്ടുമില്ല. മാത്രമല്ല സ്ഥലത്ത് […]

ബദിയടുക്ക: മരം കടപുഴകി വീണ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബദിയഡുക്കയിലാണ് മരം കടപുഴകി വീണത്. സമീപത്ത് നിര്‍ത്തിട്ടിരുന്ന ഇരു ചക്രവാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ബദിയടുക്ക പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപത്തായി പോസ്റ്റ് ഓഫീസിന് അനുവദിച്ച സ്ഥലത്താണ് മരം കടപുഴകി വീണത്. ടൗണില്‍ മറ്റു പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇവിടെയാണ്. പോസ്റ്റ് ഓഫീസ് സ്ഥലമാണെന്ന് ഒരു ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ മറ്റു സുരക്ഷ വലയമൊന്നും ഇവിടെ ഒരുക്കിയിട്ടുമില്ല. മാത്രമല്ല സ്ഥലത്ത് തണല്‍ മരങ്ങളും ഏറെയാണ്. അത്‌കൊണ്ട് തന്നെ ടൗണിലെത്തുന്ന ബഹുഭൂരിഭാഗം യാത്രക്കാരും വാഹനങ്ങള്‍ കയറ്റിയിടുന്നതും ഇവിടെയാണ്.

Related Articles
Next Story
Share it