പെര്‍ള: മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒഴിവായത് വന്‍ദുരന്തം. എന്മകജെ പഞ്ചായത്ത് സായ കൂട്ടേലുവിലെ മഞ്ചുനാഥ ആചാര്യയുടെ വീടിന് മുകളില്‍ ഇന്നലെ രാത്രി പത്ത് മണിയോടെ ആഞ്ഞടിച്ച കാറ്റില്‍ മരം കടപുഴകി വീണത്. 84 വയസുള്ള മഞ്ചുനാഥയും മകനും മരുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര ഭാഗീകമായി തകര്‍ന്നു.