സി.പി.സി.ആര്‍.ഐയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: കേരോത്പാദനത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനും സാങ്കേതികവിദ്യകളുടെ ഫലപ്രദമായ വിനിയോഗം എന്ന വിഷയത്തെ ആസ്പദമാക്കി കര്‍ഷകര്‍ക്കും സംരഭകര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടി കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.സി.ആര്‍.ഐ ഉള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളുടെ ഫലപ്രദമായ വിനിയോഗം വഴി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വരുമാന വര്‍ദ്ധനവ് കൈവരിക്കാന്‍ വിപുലമായ സാധ്യതകളുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ കെ.ബി.ഹെബ്ബാര്‍ അധ്യക്ഷത വഹിച്ചു.സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ […]

കാസര്‍കോട്: കേരോത്പാദനത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനും സാങ്കേതികവിദ്യകളുടെ ഫലപ്രദമായ വിനിയോഗം എന്ന വിഷയത്തെ ആസ്പദമാക്കി കര്‍ഷകര്‍ക്കും സംരഭകര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടി കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.സി.ആര്‍.ഐ ഉള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളുടെ ഫലപ്രദമായ വിനിയോഗം വഴി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വരുമാന വര്‍ദ്ധനവ് കൈവരിക്കാന്‍ വിപുലമായ സാധ്യതകളുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ കെ.ബി.ഹെബ്ബാര്‍ അധ്യക്ഷത വഹിച്ചു.
സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോക്ടര്‍ എ.സി.മാത്യുവിന് ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍, സി.ആര്‍.ഡി സി.ഇ.ഒ നീലേശ്വരം സി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോക്ടര്‍ സി.തമ്പാന്‍ സ്വാഗതവും സീനിയര്‍ സയന്റിസ്റ്റ് ഡോക്ടര്‍ പി.എസ്.പ്രതിഭാ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it