ആശ്വാസത്തിന്റെ കരസ്പര്‍ശം
ജനറല്‍ ആസ്പത്രിയിലെ ജോലി തിരക്കുപിടിച്ചതാണ്. ജീവിതത്തിന്റെ വൈവിധ്യങ്ങളവിടെ കാണാം. നിരാലംബരും നിരാശ്രയരുമായ ഒട്ടനവധി പേര് ദിവസവും വരും. ഡ്യൂട്ടികഴിയുമ്പോള്‍ രാവിലെ വരുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിക്ക് തേയ്മാനം വരുന്നുവോ എന്നു പോലും തോന്നാറുണ്ട്. കാസര്‍കോടിന്റെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരു അത്താണിയാണ് ജനറല്‍ ആസ്പത്രി എന്ന പഴയ ധര്മ്മാസ്പത്രി. വേദനകളുടെയും യാതനകളുടെയും മാറാപ്പുമായിട്ടാണ് ആള്‍ക്കാരുടെ വരവ്. എവിടെ പോകണം, ഏത് ഡോക്ടറെ കാണണം എന്നു പോലുമറിയാത്തവര്‍ ധാരാളം. മുട്ടുവേദനക്ക് ന്യൂറോളജിസ്റ്റിനെ തേടി നടക്കുന്നവരെയും ഹാര്‍ട്ട് ഫൈലാണെന്നറിഞ്ഞിട്ടും സര്‍ജ്ജനെ തേടി നടക്കുന്നവരെയും കാണാറുണ്ട്. […]
ജനറല്‍ ആസ്പത്രിയിലെ ജോലി തിരക്കുപിടിച്ചതാണ്. ജീവിതത്തിന്റെ വൈവിധ്യങ്ങളവിടെ കാണാം. നിരാലംബരും നിരാശ്രയരുമായ ഒട്ടനവധി പേര് ദിവസവും വരും. ഡ്യൂട്ടികഴിയുമ്പോള്‍ രാവിലെ വരുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിക്ക് തേയ്മാനം വരുന്നുവോ എന്നു പോലും തോന്നാറുണ്ട്. കാസര്‍കോടിന്റെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരു അത്താണിയാണ് ജനറല്‍ ആസ്പത്രി എന്ന പഴയ ധര്മ്മാസ്പത്രി. വേദനകളുടെയും യാതനകളുടെയും മാറാപ്പുമായിട്ടാണ് ആള്‍ക്കാരുടെ വരവ്. എവിടെ പോകണം, ഏത് ഡോക്ടറെ കാണണം എന്നു പോലുമറിയാത്തവര്‍ ധാരാളം. മുട്ടുവേദനക്ക് ന്യൂറോളജിസ്റ്റിനെ തേടി നടക്കുന്നവരെയും ഹാര്‍ട്ട് ഫൈലാണെന്നറിഞ്ഞിട്ടും സര്‍ജ്ജനെ തേടി നടക്കുന്നവരെയും കാണാറുണ്ട്. […]
ജനറല്‍ ആസ്പത്രിയിലെ ജോലി തിരക്കുപിടിച്ചതാണ്. ജീവിതത്തിന്റെ വൈവിധ്യങ്ങളവിടെ കാണാം. നിരാലംബരും നിരാശ്രയരുമായ ഒട്ടനവധി പേര് ദിവസവും വരും. ഡ്യൂട്ടികഴിയുമ്പോള്‍ രാവിലെ വരുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിക്ക് തേയ്മാനം വരുന്നുവോ എന്നു പോലും തോന്നാറുണ്ട്. കാസര്‍കോടിന്റെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരു അത്താണിയാണ് ജനറല്‍ ആസ്പത്രി എന്ന പഴയ ധര്മ്മാസ്പത്രി. വേദനകളുടെയും യാതനകളുടെയും മാറാപ്പുമായിട്ടാണ് ആള്‍ക്കാരുടെ വരവ്. എവിടെ പോകണം, ഏത് ഡോക്ടറെ കാണണം എന്നു പോലുമറിയാത്തവര്‍ ധാരാളം. മുട്ടുവേദനക്ക് ന്യൂറോളജിസ്റ്റിനെ തേടി നടക്കുന്നവരെയും ഹാര്‍ട്ട് ഫൈലാണെന്നറിഞ്ഞിട്ടും സര്‍ജ്ജനെ തേടി നടക്കുന്നവരെയും കാണാറുണ്ട്. അറിവില്ലായ്മ കൊണ്ട് തന്നെ. അങ്ങിനെ വഴി മാറിയ ഒരു രോഗി ശ്വാസ കോശ രോഗവിഭാഗം ഒ.പിയിലെത്തി. അണ്ഡാശയ കാന്‍സര്‍ ബാധിച്ചു വേദന കൊണ്ടുറങ്ങാത്ത, ദൈനംദിന കൃത്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത മദ്ധ്യവയസ്കയായ സ്ത്രീ. കാസര്‍കോടിന്റെ വിദൂര ഗ്രാമത്തില്‍ നിന്നും വരുന്നു. ഒരു ഡോക്ടറുടെ പ്രഥമ കര്ത്തവ്യങ്ങളിലൊന്നാണല്ലോ രോഗിയുടെ വേദന കുറച്ചു കൊടുക്കുക എന്നത്. ഡോക്ടര്ക്കതിനും പരിമിതികളുണ്ട്. സാധാരണ വേദനസംഹാരികള്ക്കപ്പുറത്താണീ രോഗിയുടെ വേദനയുടെ തോത്. അതിനായി നമ്മുടെ നാട്ടില്‍ ഒരു പ്രത്യേക വിഭാഗം തന്നെ നിലവിലുണ്ട്. സാന്ത്വന പരിചരണം അല്ലെങ്കില്‍ പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ വിഭാഗം. അധികമാരും ഉപയോഗപ്പെടുത്താത്ത എന്നാല്‍ സര്‍ക്കാരും സാമൂഹ്യ സംഘടകളും അതീവ ശ്രദ്ധ ചെലുത്തുന്ന വിഭാഗം. എന്തുകൊണ്ടോ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി. മേല്‍ പറഞ്ഞ രോഗിക്ക് വേണ്ടതും സാന്ത്വന പരിചരണ വിഭാഗത്തിന്റെ സേവനമാണ്.
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കേരളത്തിലെ മറ്റു ജനറല്‍ ആസ്പത്രികളിലും ജില്ലാ-താലൂക്ക് ആസ്പത്രികളിലും ഗ്രാമ പഞ്ചായത്തുകളില്‍ പോലും ഇന്ന് സാന്ത്വന പരിചരണ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ വീടുവീടാനന്തരം കയറിയിറങ്ങി കിടപ്പു രോഗികള്‍ക്കും സാന്ത്വനസ്പര്‍ശം നല്‍കുന്നുണ്ട്.
സര്‍ക്കാറിന്റെ ആരോഗ്യ കേരളം പാലിയേറ്റിവ് പരിചരണ പദ്ധതി ഇതിനായുള്ളതാണ്. വീണ്ടും പ്രസ്തുത രോഗിയിലേക്ക് തന്നെ വരാം. അവര്‍ക്ക് സാന്ത്വന പരിചരണ വിഭാഗത്തെ കുറിച്ചു പറഞ്ഞു കൊടുത്തു. അങ്ങോട്ട് റഫര്‍ ചെയ്തു. മാസങ്ങള്‍ക്ക് ശേഷം അവര്‍ എന്റെ ഒ.പിയില്‍ കൂപ്പുകൈയ്യുമായി ചിരിച്ചു കൊണ്ടു നില്ക്കുമ്പോള് ആശ്ചര്യമൊന്നും തോന്നിയില്ല. വേദന സംഹാരികള്ക്കപ്പുറത്താണ് സാന്ത്വന പരിചരണ വിഭാഗത്തിന്റെ ഉത്തരവാദിത്വം. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടറും രോഗത്തെ മാത്രമല്ല അവരുടെ മനസ്സിനെയും സാന്ത്വനപ്പെടുത്തുന്നു. ആശയറ്റവര്‍ക്ക് പ്രതീക്ഷ നല്കുന്നു. നിരാലംബരും നിരാശ്രയരുമായവരെ അവര്‍ കൂടെ നിര്‍ത്തുന്നു
ആയിരത്തി തൊള്ളായിരത്തി അറുപതില്‍ തന്നെ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനം അന്താരാഷ്ട്ര തലത്തില്‍ നിലവിലുണ്ടെങ്കിലും ഇന്ത്യയിലും വിശിഷ്യ കേരളത്തിലുമെത്താന് മുപ്പതു വര്‍ഷങ്ങളെടുത്തു. എന്നിട്ടും അതിന്റെ സ്വീകാര്യതയും അംഗീകാരവും പരിമിതമായിത്തന്നെ തുടരുന്നു. ഈ അവസരത്തില്‍ എന്റെ ഗുരുനാഥനും ഇന്ത്യയിലെ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന അറിയപ്പെടുന്ന, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ പ്രൊഫസ്സര്‍ ഡോ. എം.ആര്. രാജഗോപാല്‍ സാറിനെ ഓര്‍ക്കാതിരിക്കല്‍ നന്ദികേടായിരിക്കും. അദ്ദേഹം ചെയ്ത സേവനങ്ങള്‍ ഈ എഴുത്തില്‍ ഉള്‍കൊള്ളാന്‍ പറ്റാത്തതാണ്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ മുന്‍നിര്‍ത്തി ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. ദീര്‍ഘകാല ചികിത്സ വേണ്ടി വരുന്ന എല്ലാ രോഗികള്‍ക്കും സാന്ത്വന പരിചരണം ആവശ്യമുണ്ടെങ്കിലും ചികിത്സകൊണ്ട് പരിമിതമായ പരിഹാരം മാത്രം ലഭിക്കുന്നവര്‍ക്കും കിടപ്പു രോഗികള്‍ക്കും പ്രായാധിക്യം കൊണ്ടവശത അനുഭവിക്കുന്നവര്‍ക്കും അവരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവും സാമ്പത്തികവുമായ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ സ്നേഹ സാന്ത്വനം നല്‍കുകയാണ് സാന്ത്വന പരിചരണ വിഭാഗം ചെയ്യുന്നത്. അതു വഴി അങ്ങിനെയുള്ളവര്‍ക്ക് ആയാസരഹിതമായ തുടര്‍ ജീവിതവുമായി മുന്നോട്ട് പോകാന്‍ പ്രാപ്തരാക്കുന്നു. പുറംനാടുകളിലൊക്കെ അതിവിപുലമായ ഒരു ശൃംഖല തന്നെയുണ്ട്. മരണാസന്നരായ രോഗിയുടെ മരണം പോലും അര്‍ഹമായ പ്രാധാന്യത്തോടെയും ആദരവോടെയുമാക്കാന് പാലിയേറ്റീവ് പ്രസ്ഥാനക്കാര്ക്കറിയാം. മരിച്ചു പോയവരുടെ കുടുംബത്തിന് സാന്ത്വനമേകാനും ഈപ്രസ്ഥാനക്കാര് ഓടിയെത്തുന്നു.
നമ്മുടെ നാട്ടില്‍ പ്രാബല്യത്തിലില്ലെങ്കിലും വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ളതാണ് ജീവിതാന്ത്യ പരിചരണം (End of the life care). ചികിത്സിച്ചാല്‍ ഭേദമാകില്ലെന്നും തുടര്‍ ചികിത്സയില്ലെന്നും തീരുമാനിക്കപ്പെടുന്നരോഗികള്ക്കുള്ള ജീവിതാന്ത്യ പരിചരണം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാവര്ത്തികമാക്കിക്കഴിഞ്ഞിരിക്കുന്നു.
രോഗിക്ക് മാത്രമല്ല രോഗിയെ പരിചരിക്കുന്നവര്‍ക്കും രോഗിയുടെ മരണാനന്തരം ബന്ധുമിത്രാതികള്‍ക്കും ഉണ്ടായേക്കാവുന്ന വിഷാദത്തിനുള്ള കൗണ്‍സിലിംഗും ഇതില്‍ പെടും. ഇംഗ്ലണ്ടില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ കൃത്യമായ നിര്‍വ്വചനത്തോട് കൂടിയ ജീവിതാന്ത്യ പരിചരണ സ്ട്രാറ്റജിയുണ്ട്. കൂടാതെ അതൊരു നാഷണല്‍ പ്രോഗ്രാമും കൂടിയാണ്.
സാന്ത്വനപരിചരണത്തിന്റെ ഭാഗം കൂടിയാണത്. ഇന്ന് സാന്ത്വന പരിചരണ വിഭാഗം വളരെയധികം പുരോഗമിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ പോലും പാലിയേറ്റിവ് കെയര്‍ നഴ്സുമാരുണ്ടെങ്കിലും അവരുടെ സേവനം വേണ്ട വിധം പ്രയോജനപ്പെടുത്തുന്നണ്ടോ എന്നത് സംശയം തന്നെ. പ്രാഥമിക, ദ്വിതീയ, തൃതീയ ലെവ ലുകളിലുള്ള സാന്ത്വന പരിചരണം, ഹോം കെയര്‍ തൊട്ട് റിസര്‍ച്ച് വരെയുള്ള അതിവിപുലമായ നവ ആരോഗ്യ സംവിധാനമാണ്. ജനങ്ങള്‍ക്കിടയില്‍ നിന്നും വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല എന്ന ന്യൂനത കാലക്രമേണ മാറി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.