നായിക്കാപ്പില്‍ ഇലകള്‍ മൂടി ഒളിപ്പിച്ച നിലയില്‍ 45 ലിറ്റര്‍ മദ്യം കണ്ടെത്തി

കുമ്പള: കുമ്പള നായിക്കാപ്പില്‍ ഇലകള്‍ കൊണ്ട് മൂടി ഒളിപ്പിച്ച നിലയില്‍ 45 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് നായിക്കാപ്പ് മുളിയടുക്കയിലെ പണക്ക് സമീപം ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. നാല് ബോക്‌സുകളിലാക്കി മുകളില്‍ ഇലകള്‍ കൊണ്ട് മൂടിവെച്ച നിലയിലായിരുന്നു മദ്യം. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് സംഘം പറഞ്ഞു. നായിക്കാപ്പ്, അനന്തപുരം, നാരായണമംഗലം ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനാണ് മദ്യം സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്‍, സിവില്‍ […]

കുമ്പള: കുമ്പള നായിക്കാപ്പില്‍ ഇലകള്‍ കൊണ്ട് മൂടി ഒളിപ്പിച്ച നിലയില്‍ 45 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് നായിക്കാപ്പ് മുളിയടുക്കയിലെ പണക്ക് സമീപം ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. നാല് ബോക്‌സുകളിലാക്കി മുകളില്‍ ഇലകള്‍ കൊണ്ട് മൂടിവെച്ച നിലയിലായിരുന്നു മദ്യം. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് സംഘം പറഞ്ഞു. നായിക്കാപ്പ്, അനന്തപുരം, നാരായണമംഗലം ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനാണ് മദ്യം സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈലേഷ്, മോഹന്‍ കുമാര്‍, നിഷാന്ത്, മഞ്ജുനാഥ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it