ക്രിസ്തുമസ് തലേന്ന് മൂന്നു വയസ്സുകാരി ചാലില്‍ വീണ് മരിച്ചത് നാടിന്റെ ദുഃഖമായി

കാസര്‍കോട്: ക്രിസ്തുമസ് തലേന്ന് മൂന്നു വയസ്സുകാരി ചാലില്‍ വീണ് മരിച്ചത് നാടിന്റെ ദുഃഖമായി. രാജപുരത്തെ ഹോട്ടല്‍ തൊഴിലാളി അനീഷിന്റെയും ജീനയുടെയും മകള്‍ അഞ്ജല മരിയ അനീഷാണ് മരിച്ചത്. ഇന്നലെയായിരുന്നു അഞ്ജല വീടിന് സമീപത്തെ ചാലില്‍ വീണത്. വീട്ടുകാരറിയാതെ കളിക്കാനായി പുറത്തിറങ്ങിയ കുട്ടി അബദ്ധത്തില്‍ ചാലില്‍ വീണതാണെന്ന് കരുതുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് ചാലില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എയ്ഞ്ചല്‍ സഹോദരിയാണ്.

കാസര്‍കോട്: ക്രിസ്തുമസ് തലേന്ന് മൂന്നു വയസ്സുകാരി ചാലില്‍ വീണ് മരിച്ചത് നാടിന്റെ ദുഃഖമായി. രാജപുരത്തെ ഹോട്ടല്‍ തൊഴിലാളി അനീഷിന്റെയും ജീനയുടെയും മകള്‍ അഞ്ജല മരിയ അനീഷാണ് മരിച്ചത്. ഇന്നലെയായിരുന്നു അഞ്ജല വീടിന് സമീപത്തെ ചാലില്‍ വീണത്. വീട്ടുകാരറിയാതെ കളിക്കാനായി പുറത്തിറങ്ങിയ കുട്ടി അബദ്ധത്തില്‍ ചാലില്‍ വീണതാണെന്ന് കരുതുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് ചാലില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
എയ്ഞ്ചല്‍ സഹോദരിയാണ്.

Related Articles
Next Story
Share it