മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ മൂന്നുവയസുകാരന്‍ മരണപ്പെട്ടു

കാസര്‍കോട്: മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള ഒരുക്കത്തിനിടെ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ചേരങ്കൈയിലെ സിദ്ധിഖ് കസു-ആയിഷ ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പ് വെല്ലൂരിലെ ആസ്പത്രിയില്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി എത്തിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവുള്ള ശസ്ത്രക്രിയ ഉദാരമനസ്‌കരുടെ സഹായത്തോടെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പരിശോധന നടത്തിയപ്പോള്‍ ശരീരം പൂര്‍ണ്ണമായും സജ്ജമാവാത്തതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആസ്റ്റര്‍ മിംസ് ആസ്പത്രിയിലും […]

കാസര്‍കോട്: മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള ഒരുക്കത്തിനിടെ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ചേരങ്കൈയിലെ സിദ്ധിഖ് കസു-ആയിഷ ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പ് വെല്ലൂരിലെ ആസ്പത്രിയില്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി എത്തിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവുള്ള ശസ്ത്രക്രിയ ഉദാരമനസ്‌കരുടെ സഹായത്തോടെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പരിശോധന നടത്തിയപ്പോള്‍ ശരീരം പൂര്‍ണ്ണമായും സജ്ജമാവാത്തതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആസ്റ്റര്‍ മിംസ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു. അയ്മനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പ്രാര്‍ത്ഥനകള്‍ക്കിടയിലാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചക്കായിരുന്നു മരണം. ഒരു സഹോദരനുണ്ട്.

Related Articles
Next Story
Share it