വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂന്നു വയസ്സുകാരന്‍ കിണറ്റില്‍ വീണു ദാരുണമായി മരിച്ചു. മാണിക്കോത്ത് മഡിയന്‍ സബാന്‍ റോഡിലെ അബ്ദുല്ല-ഹസീന ദമ്പതികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടുമുറ്റത്ത് മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ആള്‍ മറയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മുഹമ്മദ് സയാന്‍, മുഹമ്മദ് സായിദ്, അഹ്‌സന, മറിയം.

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂന്നു വയസ്സുകാരന്‍ കിണറ്റില്‍ വീണു ദാരുണമായി മരിച്ചു. മാണിക്കോത്ത് മഡിയന്‍ സബാന്‍ റോഡിലെ അബ്ദുല്ല-ഹസീന ദമ്പതികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടുമുറ്റത്ത് മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ആള്‍ മറയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: മുഹമ്മദ് സയാന്‍, മുഹമ്മദ് സായിദ്, അഹ്‌സന, മറിയം.

Related Articles
Next Story
Share it