പനിബാധിച്ച് മൂന്നുവയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് മൂന്നു വയസ്സുകാരന്‍ മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിയും റിട്ട. റീ സര്‍വേ ഉദ്യോഗസ്ഥനുമായ ബലേഷിന്റെയും അശ്വതിയുടെയും മകന്‍ ശ്രീബാലുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പനി ബാധിച്ചിരുന്നു. ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ വീണ്ടും പനി വന്നതോടെ ജില്ലാ ആസ്പത്രിയില്‍ നിന്നും പരിയാരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഇരട്ട സഹോദരങ്ങളില്‍ ഒരാളാണ് മരിച്ചത്. ശിവ ബാലു […]

കാഞ്ഞങ്ങാട്: പനി ബാധിച്ച് മൂന്നു വയസ്സുകാരന്‍ മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിയും റിട്ട. റീ സര്‍വേ ഉദ്യോഗസ്ഥനുമായ ബലേഷിന്റെയും അശ്വതിയുടെയും മകന്‍ ശ്രീബാലുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പനി ബാധിച്ചിരുന്നു. ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ വീണ്ടും പനി വന്നതോടെ ജില്ലാ ആസ്പത്രിയില്‍ നിന്നും പരിയാരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഇരട്ട സഹോദരങ്ങളില്‍ ഒരാളാണ് മരിച്ചത്. ശിവ ബാലു സഹോദരനാണ്.

Related Articles
Next Story
Share it