കാസര്‍കോട്: പിക്കപ്പ് വാനിടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു. മാന്യക്ക് സമീപം കൊല്ലങ്കാനയിലെ സെയ്തലവിയുടേയും ആയിഷയുടേയും മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപമായിരുന്നു അപകടം. വീട്ടുമുറ്റത്ത് റോഡരികിലായി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് കയറിയപ്പോഴാണ് വാഹനം ഇടിച്ചത്. ഫാത്തിമ ഇസ സഹോദരിയാണ്.