നീലേശ്വരത്ത് സ്ഥാപിക്കുന്നത് മൂന്ന് സ്‌ക്രീനുകളുള്ള തിയേറ്റര്‍ സമുച്ചയം-ഷാജി എന്‍ കരുണ്‍

നീലേശ്വരം: നഗരത്തില്‍ മൂന്ന് സ്‌ക്രീനുകളുള്ള സിനിമാ തിയറ്റര്‍ സമുച്ചയം സ്ഥാപിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണ്‍ പറഞ്ഞു. നഗരസഭാ പരിധിയിലെ ചിറപ്പുറത്ത് തിയേറ്റര്‍ കെട്ടിട സമുച്ചയം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ചലച്ചിത വികസന കോര്‍പറേഷന്‍ ബോര്‍ഡംഗം ഷെറിന്‍ , ആര്‍ക്കി ടെക്റ്റ് ടി.എം സിറിയക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ നാലു തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന നീലേശ്വരത്ത് നിലവില്‍ ഒരു തിയേറ്റര്‍ പോലുമില്ല. നഗരസഭാ പ്രദേശത്ത് ഒരു സിനിമാ തിയേറ്റര്‍ യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ […]

നീലേശ്വരം: നഗരത്തില്‍ മൂന്ന് സ്‌ക്രീനുകളുള്ള സിനിമാ തിയറ്റര്‍ സമുച്ചയം സ്ഥാപിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണ്‍ പറഞ്ഞു. നഗരസഭാ പരിധിയിലെ ചിറപ്പുറത്ത് തിയേറ്റര്‍ കെട്ടിട സമുച്ചയം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത വികസന കോര്‍പറേഷന്‍ ബോര്‍ഡംഗം ഷെറിന്‍ , ആര്‍ക്കി ടെക്റ്റ് ടി.എം സിറിയക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ നാലു തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന നീലേശ്വരത്ത് നിലവില്‍ ഒരു തിയേറ്റര്‍ പോലുമില്ല. നഗരസഭാ പ്രദേശത്ത് ഒരു സിനിമാ തിയേറ്റര്‍ യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ ഉടമസ്ഥതയില്‍ പേരോല്‍ വില്ലേജിലെ ചിറപ്പുറത്ത് റീ.സര്‍വ്വെ നം. 120/1എ യില്‍പ്പെട്ട 60 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതിയോടെ പാട്ടത്തിന് വിട്ടുനല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ 2018 ല്‍ തീരുമാനിച്ചിരുന്നു. തിയേറ്റര്‍ സമുച്ചയം യാഥാര്‍ത്ഥ്യമാകുന്നതോടെ നീലേശ്വരത്തിന്റെ സാംസ്‌കാരിക രംഗത്ത് ഉണര്‍വ് പകരാനും തനതു വരുമാനം മെച്ചപ്പെടുത്താനും സാധിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, മുന്‍ എം.എല്‍.എ കെ. പി സതീഷ് ചന്ദ്രന്‍ , മുന്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ദാമോദരന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.പി രവീന്ദ്രന്‍, പി സുഭാഷ്, ടി.പി ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാര്‍ , സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ പി.എം. സന്ധ്യ, രവീന്ദ്രന്‍ കൊടക്കാട്, ഒ.വി.രവീന്ദ്രന്‍ ,പി.വിസതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it