ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി; പൊലീസ് എത്തിയപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ കൊടിബയലിലാണ് സംഭവം. കാഞ്ഞങ്ങാട്ട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ ഇന്നലെ ഉച്ചയോടെയാണ് ഉപ്പളയിലെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പൊലീസ് യുവാവിനെ കണ്ടെത്താനായി രാത്രി ഒമ്പത് മണിവരെ തിരച്ചില്‍ നടത്തി. ഉപ്പളയിലെ സംഘം യുവാവിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ച് സ്വിച്ച്ഓഫ് ചെയ്തിരുന്നു. ഒമ്പത് മണിയോടെ സംഘം ഫോണ്‍ വിളിക്കാന്‍ വേണ്ടി […]

ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്ത് മണിയോടെ കൊടിബയലിലാണ് സംഭവം. കാഞ്ഞങ്ങാട്ട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ ഇന്നലെ ഉച്ചയോടെയാണ് ഉപ്പളയിലെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പൊലീസ് യുവാവിനെ കണ്ടെത്താനായി രാത്രി ഒമ്പത് മണിവരെ തിരച്ചില്‍ നടത്തി. ഉപ്പളയിലെ സംഘം യുവാവിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ച് സ്വിച്ച്ഓഫ് ചെയ്തിരുന്നു. ഒമ്പത് മണിയോടെ സംഘം ഫോണ്‍ വിളിക്കാന്‍ വേണ്ടി ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് പൊലീസിന് മൊബൈര്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് വിവരം കൈമാറിയതിനെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ രാഘവനും സംഘവും യുവാവിനെ ബന്ദിയാക്കിയ കോടിബയലിലെ വീടിന് സമീപം മുന്നിലെത്തി. അതിനിടെയാണ് സംഘം യുവാവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.
കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിന്റെ സഹോദരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it