ത്രിദിന വിവര്‍ത്തന ശില്‍പശാലയ്ക്കും ബഹുഭാഷാ കവി സംഗമത്തിനും തുടക്കമായി

കാസര്‍കോട്: മാതൃഭാഷയെ പോലെ മറ്റ് ഭാഷകളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കാസര്‍കോട് ഗവ.കോളേജില്‍ നാട്യരത്നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കന്നട ബിരുദാനന്തര ഗവേഷണ പഠന വകുപ്പും മലയാള പഠന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന വിവര്‍ത്തന ശില്‍പശാലയും ബഹുഭാഷാ കവി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ സാംസ്‌കാരിക ഉന്നതിക്കും പാരമ്പര്യത്തിനും മികച്ച സംഭാവന നല്‍കാന്‍ മൂന്ന് ദിവസത്തെ ശില്‍പശാലക്ക് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് […]

കാസര്‍കോട്: മാതൃഭാഷയെ പോലെ മറ്റ് ഭാഷകളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കാസര്‍കോട് ഗവ.കോളേജില്‍ നാട്യരത്നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കന്നട ബിരുദാനന്തര ഗവേഷണ പഠന വകുപ്പും മലയാള പഠന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന വിവര്‍ത്തന ശില്‍പശാലയും ബഹുഭാഷാ കവി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ സാംസ്‌കാരിക ഉന്നതിക്കും പാരമ്പര്യത്തിനും മികച്ച സംഭാവന നല്‍കാന്‍ മൂന്ന് ദിവസത്തെ ശില്‍പശാലക്ക് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.രമ അധ്യക്ഷത വഹിച്ചു. ഡോ. എ.എം. ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എം.സി. രാജു, റിട്ട. പ്രൊഫ. പ്രമോദ് മുത്തലിക എന്നിവര്‍ മുഖ്യാതിഥികളായി. കന്നട വിഭാഗം റിട്ട. പ്രൊഫ. കെ. കമലാക്ഷ മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. എന്‍. ശ്രീധര, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ലിയാഖത്ത് അലി, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ. ജിജോ, മലയാള വിഭാഗം മേധാവി ഡോ. എന്‍. ലിജി, ഇംഗ്ലീഷ് വിഭാഗം മേധാവി റിച്ചു മാത്യു, വി.വി. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്. സുജാത സ്വാഗതവും ഡോ. ബി.എം. ബാലകൃഷ്ണ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷാഘോഷങ്ങളുടെ ഭാഗമായി മലയാളം, കന്നട, തുളു, ബ്യാരി, മറാത്തി, ശീവൊള്ളി, ഹവ്യക, കരാട, കൊങ്കിണി, തെലുങ്ക് തുടങ്ങി പത്തോളം ഭാഷകളില്‍ നിന്നുള്ള എഴുപത്തിയഞ്ചില്‍പരം കവികള്‍ കവി സംഗമത്തിന്റെ ഭാഗമാവും. പ്രഗല്‍ഭ വിവര്‍ത്തകരും പങ്കെടുക്കും. 14ന് നടക്കുന്ന കഥകളി ശില്‍പശാല, വിവര്‍ത്തന പരിശീലന കളരി മുന്‍ എംഎല്‍എയും കേരള ഫോക് ലോര്‍ അക്കാദമി നിര്‍വാഹക സമിതി അംഗവുമായ കെ.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. 15ന് ബഹുഭാഷാ കവി സമ്മേളനം കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Related Articles
Next Story
Share it