കുട്ടിയെ രക്ഷിക്കാന്‍ റോഡിലേക്കോടിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഓട്ടോയിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: റോഡിലേക്കിറങ്ങിയ കൊച്ചു കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ഓടിയ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഓട്ടോ ഇടിച്ച് മരിച്ചു. പയ്യങ്കി തഖ്‌വ ജുമാമസ്ജിദിന് സമീപത്താണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യമുണ്ടായത്. കൈതക്കാട് എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹ്‌ന(എട്ട്)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. റോഡിലേക്ക് ഇറങ്ങിയോടിയ കൊച്ചു കുട്ടിയെ എടുക്കാന്‍ ഷഹ്‌ന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അതിനിടെയാണ് എതിര്‍ വശത്തു നിന്ന് വന്ന ഓട്ടോ ഷഹ്‌നയെ ഇടിച്ചത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൗക്കത്തിന്റെയും സുമയ്യയുടെയും മകളാണ്. സഹോദരി: ശഫ്‌ന.

Related Articles
Next Story
Share it