കുമ്പള: കുമ്പളയില്‍ തറവാട് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ കുന്നില്‍ പുര ശബ്റ ശങ്കര ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വെള്ളിയുടെ കത്തി, പിച്ചള പാത്രങ്ങള്‍, 25 ഓളം വിളക്കുകള്‍, കിണ്ടി, മറ്റ് പാത്രങ്ങള്‍, ഒന്നരപവന്റെ സ്വര്‍ണ്ണം, രണ്ട് നേര്‍ച്ചപ്പെട്ടികളിലുണ്ടായിരുന്ന 17,000 രൂപ, വെള്ളിയാഭരണങ്ങള്‍ തുടങ്ങിയവയാണ് കവര്‍ന്നത്. കുന്നില്‍ പുര ശബ്റ ശങ്കര സേവാ സമിതിയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു.