സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല; റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവെച്ചു
കാസര്‍കോട്: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാനായില്ല. ഇതേതുടര്‍ന്ന് ഇന്നും ജനം വലഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മസ്റ്ററിംഗ് നിര്‍ത്തിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും അറിയിച്ചു. ഇന്നും നാളെയും മഞ്ഞ കാര്‍ഡുകാര്‍ക്ക് മസ്റ്ററിംഗ് നടത്തുമെന്ന് ഇന്നലെ അറിയിപ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പല റേഷന്‍ കടകള്‍ക്ക് മുന്നിലും രാവിലെ തന്നെ നീണ്ട ക്യൂ അനുഭവപ്പെട്ടു. അതിനിടെയാണ് സാങ്കേതിക തകരാര്‍ ഇന്നും തുടരുന്നതായി അധികൃതര്‍ അറിയിച്ചത്. അതേസമയം, സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിക്കും ഐ.ടി മിഷനും […]

കാസര്‍കോട്: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാനായില്ല. ഇതേതുടര്‍ന്ന് ഇന്നും ജനം വലഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മസ്റ്ററിംഗ് നിര്‍ത്തിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും അറിയിച്ചു. ഇന്നും നാളെയും മഞ്ഞ കാര്‍ഡുകാര്‍ക്ക് മസ്റ്ററിംഗ് നടത്തുമെന്ന് ഇന്നലെ അറിയിപ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പല റേഷന്‍ കടകള്‍ക്ക് മുന്നിലും രാവിലെ തന്നെ നീണ്ട ക്യൂ അനുഭവപ്പെട്ടു. അതിനിടെയാണ് സാങ്കേതിക തകരാര്‍ ഇന്നും തുടരുന്നതായി അധികൃതര്‍ അറിയിച്ചത്. അതേസമയം, സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടി വരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവെക്കുന്നതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. റേഷന്‍ വിതരണം എല്ലാ കാര്‍ഡുകാര്‍ക്കും സാധാരണ നിലയില്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.