കന്യപ്പാടി പടിപ്പുരയില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് ഓവുചാലില്‍ കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

ബദിയടുക്ക: കുമ്പള-ബദിയടുക്ക പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. കാസര്‍കോട് ചന്ദ്രഗിരി റൂട്ടില്‍ റോഡിന്റെ അറ്റകുറ്റ പ്രവര്‍ത്തനം നടത്തുന്നത് കാരണം ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതോടെ മംഗളൂരു ഭാഗത്ത് നിന്ന് വരുന്ന ചരക്ക് ലോറിയുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുമ്പളയിലെത്തി ബദിയടുക്കയിലൂടെ ചെര്‍ക്കളയിലെത്തിയാണ് വിവിധ ഭാഗങ്ങളിലേക്ക് കടന്ന് പോകുന്നത്. ഇത് ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇത്തരത്തില്‍ ഇന്ന് രാവിലെ കുമ്പള ഭാഗത്ത് നിന്നുമെത്തിയ ടാങ്കര്‍ ലോറി കന്യപ്പാടിക്ക് സമീപം പടിപ്പുര വളവില്‍ നിയന്ത്രണം തെറ്റി ഓവുചാലില്‍ കുടുങ്ങി. വീതി കുറഞ്ഞ റോഡായതിനാല്‍ […]

ബദിയടുക്ക: കുമ്പള-ബദിയടുക്ക പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. കാസര്‍കോട് ചന്ദ്രഗിരി റൂട്ടില്‍ റോഡിന്റെ അറ്റകുറ്റ പ്രവര്‍ത്തനം നടത്തുന്നത് കാരണം ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതോടെ മംഗളൂരു ഭാഗത്ത് നിന്ന് വരുന്ന ചരക്ക് ലോറിയുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുമ്പളയിലെത്തി ബദിയടുക്കയിലൂടെ ചെര്‍ക്കളയിലെത്തിയാണ് വിവിധ ഭാഗങ്ങളിലേക്ക് കടന്ന് പോകുന്നത്. ഇത് ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇത്തരത്തില്‍ ഇന്ന് രാവിലെ കുമ്പള ഭാഗത്ത് നിന്നുമെത്തിയ ടാങ്കര്‍ ലോറി കന്യപ്പാടിക്ക് സമീപം പടിപ്പുര വളവില്‍ നിയന്ത്രണം തെറ്റി ഓവുചാലില്‍ കുടുങ്ങി. വീതി കുറഞ്ഞ റോഡായതിനാല്‍ മറ്റു വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാതെ വന്നു. ടാങ്കര്‍ ലോറി നീക്കം ചെയ്തതിന് ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.

Related Articles
Next Story
Share it