ചെറുവത്തൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: രണ്ട് യുവാക്കളുടെ അപകട മരണം ചെറുവത്തൂരിനെ കണ്ണീരിലാഴ്ത്തി. ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കാണ് ദാരുണാന്ത്യ മുണ്ടായത്. ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ ഇന്നലെ രാത്രി 10.30 മണിയോടെയായിരുന്നു അപകടം. കസിന്‍സ് ബസ് കണ്ടക്ടര്‍ നീലേശ്വരം ചായ്യോത്ത് സ്വദേശി പി. ദീപക് (26), ബജാജ് ഫിനാന്‍സ് ജീവനക്കാരനും കണ്ണാടിപ്പാറ സ്വദേശിയുമായ ശോഭിത് (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചായിരുന്നു അപകടം.കിനാനൂര്‍ പൊയ്യാക്കാല്‍ വീട്ടില്‍ കുഞ്ഞി കുട്ടന്‍ വെളിച്ചപ്പാടിന്റെയും ടി.വി. […]

കാഞ്ഞങ്ങാട്: രണ്ട് യുവാക്കളുടെ അപകട മരണം ചെറുവത്തൂരിനെ കണ്ണീരിലാഴ്ത്തി. ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കാണ് ദാരുണാന്ത്യ മുണ്ടായത്. ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ ഇന്നലെ രാത്രി 10.30 മണിയോടെയായിരുന്നു അപകടം. കസിന്‍സ് ബസ് കണ്ടക്ടര്‍ നീലേശ്വരം ചായ്യോത്ത് സ്വദേശി പി. ദീപക് (26), ബജാജ് ഫിനാന്‍സ് ജീവനക്കാരനും കണ്ണാടിപ്പാറ സ്വദേശിയുമായ ശോഭിത് (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചായിരുന്നു അപകടം.
കിനാനൂര്‍ പൊയ്യാക്കാല്‍ വീട്ടില്‍ കുഞ്ഞി കുട്ടന്‍ വെളിച്ചപ്പാടിന്റെയും ടി.വി. വത്സലയുടെ മകനാണ് ദീപക്. സഹോദരന്‍ വിവേക്. കണ്ണാടിപ്പാറയിലെ ഓട്ടോ ഡ്രൈവര്‍ ബി. ബാബുവാണ് ശോഭിതിന്റെ പിതാവ്. അമ്മ: പരേതയായ ചാന്ദിനി. സഹോദരി: ശോഭിത.

Related Articles
Next Story
Share it