കുമ്പളയിലെ ഡോക്‌ടേര്‍സ് ഹോസ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം കൂടി ഒരുക്കുന്നു

കാസര്‍കോട്: കുമ്പളയിലെ പ്രശസ്തമായ ഡോക്‌ടേര്‍സ് ഹോസ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം കൂടി ഒരുക്കുന്നതായി മാനേജര്‍ മിഥുന്‍ എ. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള പുതിയ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മം കുമ്പോല്‍ കെ.എസ് കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ ഡോ. അലി, മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹീര്‍ അലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഈ ബ്ലോക്കില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ട്രോമാ കെയര്‍, കാഷ്വാലിറ്റി, കാര്‍ഡിയാക് കാത് ലാബ്, സി.ടി സ്‌കാന്‍, മറ്റു സൂപ്പര്‍സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ എന്നിവ ഉണ്ടാകും. ഇത് […]

കാസര്‍കോട്: കുമ്പളയിലെ പ്രശസ്തമായ ഡോക്‌ടേര്‍സ് ഹോസ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം കൂടി ഒരുക്കുന്നതായി മാനേജര്‍ മിഥുന്‍ എ. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള പുതിയ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മം കുമ്പോല്‍ കെ.എസ് കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ ഡോ. അലി, മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹീര്‍ അലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഈ ബ്ലോക്കില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ട്രോമാ കെയര്‍, കാഷ്വാലിറ്റി, കാര്‍ഡിയാക് കാത് ലാബ്, സി.ടി സ്‌കാന്‍, മറ്റു സൂപ്പര്‍സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ എന്നിവ ഉണ്ടാകും. ഇത് ജൂലൈ മാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഹോസ്പിറ്റല്‍ തുടങ്ങി ആറ് മാസത്തില്‍ ഉദ്ദേശം 15,000 രോഗികളെ ചികിത്സിക്കുകയും 400 ഓളം പ്രസവവും 100 ഓളം ജനറല്‍ ആന്റ് ഓര്‍ത്തോ സര്‍ജറികളും നടത്തി. ഏറ്റവും കുറഞ്ഞ നിരക്കില്‍ കാല്‍മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും നടത്തി. ജില്ലയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവ ചികിത്സ നടത്തുന്ന ആസ്പത്രികൂടിയാണിതെന്നും 9999 മുതലുള്ള പാക്കേജുകള്‍ ഇതിനായി ലഭ്യമാണെന്നും മാനേജര്‍ മിഥുന്‍ എ നായര്‍ പറഞ്ഞു. ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ സൗജന്യ ആംബുലന്‍സ് സൗകര്യവും നിലവില്‍ ലഭ്യമാണ്. ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഉണ്ടാകും. അത്യാഹിത വിഭാഗവും അനസ്‌തേഷ്യ സൗകര്യവും മുഴുവന്‍ സമയവും ഉണ്ടാകും. ആധുനിക രീതിയിലുള്ള സ്‌ട്രൈകര്‍ ക്യാമറയോടുള്ള ലാവറസ്‌കോപി, ഫിലിപ്‌സ് സി-ആമും ജെര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെന്റിലേറ്ററോട് കൂടിയുള്ള ഐ.സി.യു.വും ആസ്പത്രിയില്‍ ഒരുക്കിയതായി അത്യാഹിത വിഭാഗത്തിലെ ഡോ. മോണിഷ നായ്ക് പറഞ്ഞു.
കുമ്പള പോലുള്ള ഒരു സ്ഥലത്തിന് ചേരുന്നതും സാധാരണക്കാര്‍ക്ക് പ്രാപ്യവുമായ രീതിയിലുള്ള കാര്‍ജിയാക്, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളായിരിക്കും ആസ്പത്രിയില്‍ ലഭ്യമാക്കുകയെന്നും ഇവര്‍ അറിയിച്ചു. മാര്‍ക്കറ്റിങ് ഡിപാര്‍ട്ട്‌മെന്റ് തലവന്‍ അസ്ഹര്‍ മുഹമ്മദ്, ജീവന്‍ ഡിസൂസ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it