വെള്ളിക്കോത്ത് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്വദേശിയുടെ മകള്‍ നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു.ബംഗളൂരുവില്‍ താമസിക്കുന്ന വെള്ളിക്കോത്ത് പത്മാലയത്തില്‍ പുറവങ്കര ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രേയ (19)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം. നെതര്‍ലാന്റില്‍ വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫുഡ് ടെക്‌നോളജി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ശ്രേയ സൈക്കിളില്‍ പോകുമ്പോള്‍ വാന്‍ ഇടിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് വാന്‍ ഓടിച്ചിരുന്നത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ഇന്നലെ വൈകിട്ട് നെതര്‍ലാന്റില്‍ എത്തി. മകന്‍ ചിരാഗിനെയും കുട്ടിയാണ് പോയത്. മൃതദേഹം മോര്‍ച്ചറിയില്‍ […]

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്വദേശിയുടെ മകള്‍ നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു.
ബംഗളൂരുവില്‍ താമസിക്കുന്ന വെള്ളിക്കോത്ത് പത്മാലയത്തില്‍ പുറവങ്കര ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രേയ (19)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം. നെതര്‍ലാന്റില്‍ വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫുഡ് ടെക്‌നോളജി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ശ്രേയ സൈക്കിളില്‍ പോകുമ്പോള്‍ വാന്‍ ഇടിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് വാന്‍ ഓടിച്ചിരുന്നത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ഇന്നലെ വൈകിട്ട് നെതര്‍ലാന്റില്‍ എത്തി. മകന്‍ ചിരാഗിനെയും കുട്ടിയാണ് പോയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ പ്ലസ്ടു പഠനം കഴിഞ്ഞ് അടുത്താണ് നെതര്‍ലാന്റില്‍ ബിരുദത്തിന് ചേര്‍ന്നത്. അമ്മ: ആലത്തടി മലൂര്‍ ദിവ്യ ലക്ഷ്മി (തായന്നൂര്‍).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Related Articles
Next Story
Share it