ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പൊള്ളലേല്‍പ്പിച്ചു; വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്കെതിരെ കേസ്, ഒരാളും കാറും കസ്റ്റഡിയില്‍
ഉപ്പള: ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടി കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്കെതിരെ കേസ്. ഒരാളും കാറും കസ്റ്റഡിയില്‍. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഫയീമി(23)നെയാണ് മര്‍ദ്ദിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കോളേജ് വിട്ട് വരുമ്പോള്‍ സ്വിഫ്റ്റ് കാറിലെത്തിയ ഏഴംഗ സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റി പടിലു എന്ന സ്ഥലത്തെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. […]

ഉപ്പള: ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടി കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്കെതിരെ കേസ്. ഒരാളും കാറും കസ്റ്റഡിയില്‍. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഫയീമി(23)നെയാണ് മര്‍ദ്ദിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കോളേജ് വിട്ട് വരുമ്പോള്‍ സ്വിഫ്റ്റ് കാറിലെത്തിയ ഏഴംഗ സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റി പടിലു എന്ന സ്ഥലത്തെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. മറ്റു വിദ്യാര്‍ത്ഥികള്‍ സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഫയീമിനെ കാറില്‍ കൊണ്ടുവന്ന് ദേര്‍ളക്കട്ടയില്‍ ഉപേക്ഷിച്ചതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്കെതിരെ മംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാളെയും സ്വിഫ്റ്റും കാര്‍ കസ്റ്റഡിയിലെടുത്തു. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥികളുമായുള്ള പ്രശ്‌നമാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.