ഗോള്‍ഡന്‍ വിസ സ്വന്തമാക്കി തളങ്കര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി

ദുബായ്: യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി കാസര്‍കോട് തളങ്കര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. തളങ്കര തെരുവത്ത് ഉബൈദ് റോഡിലെ ഇബ്രാഹിം മഹമൂദിന്റെയും സുഹ്‌റയുടേയും മകള്‍ നഫീസത്ത് സഹീമയാണ് പഠനമികവിന് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്. ടൂര്‍ ദുബായ് ഗ്രൂപ്പില്‍ അസി. അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ് നഫീസത്ത് സഹീമ. ഡിഗ്രി പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ നേടിയ നേട്ടത്തിനാണ് ഈ അംഗീകാരം. ദുബായിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. എ.സി.സി.എ എസ്.ബി.എല്‍ പരീക്ഷയില്‍ മിഡില്‍ ഈസ്റ്റിലെ ടോപ്പറാണ് സഹീമ. സഹോദരി സുഹൈബ ഡോക്ടറാണ്.

Related Articles
Next Story
Share it