ബെല്‍ത്തങ്ങാടിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് സ്വദേശി ദീക്ഷിത് (19) ആണ് മരിച്ചത്. ബെല്‍ത്തങ്ങാടി ഗാര്‍ഡടി ഗ്രാമത്തിലെ മൊഗറഡുക്ക ക്രോസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ജന്മദിനമായ ഇന്നലെ ദീക്ഷിത് ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്നു. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്തു.

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് സ്വദേശി ദീക്ഷിത് (19) ആണ് മരിച്ചത്. ബെല്‍ത്തങ്ങാടി ഗാര്‍ഡടി ഗ്രാമത്തിലെ മൊഗറഡുക്ക ക്രോസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ജന്മദിനമായ ഇന്നലെ ദീക്ഷിത് ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്നു. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it