അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബുള്ളറ്റിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
ചെര്‍ക്കള: അമ്മയോടൊപ്പം റോഡ് മുറികടക്കുന്നതിനിടെ ബുള്ളറ്റിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എടനീര്‍ കളരിയിലെ അരവിന്ദാക്ഷന്റെയും സുചിത്രയുടെയും മകന്‍ അന്‍ഷിത്ത് (ആറ്) ആണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പെരിയടുക്ക പീസ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഡിസംബര്‍ 28ന് എതിര്‍ത്തോടിനും നെല്ലിക്കട്ടയ്ക്കുമിടയിലാണ് അപകടം. അമിത വേഗത്തില്‍ തെറ്റായ ദിശയിലെത്തിയ ബുള്ളറ്റ് അമ്മയേയും മകനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ചെങ്കള ഇ.കെ നായനാര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ […]

ചെര്‍ക്കള: അമ്മയോടൊപ്പം റോഡ് മുറികടക്കുന്നതിനിടെ ബുള്ളറ്റിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. എടനീര്‍ കളരിയിലെ അരവിന്ദാക്ഷന്റെയും സുചിത്രയുടെയും മകന്‍ അന്‍ഷിത്ത് (ആറ്) ആണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പെരിയടുക്ക പീസ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഡിസംബര്‍ 28ന് എതിര്‍ത്തോടിനും നെല്ലിക്കട്ടയ്ക്കുമിടയിലാണ് അപകടം. അമിത വേഗത്തില്‍ തെറ്റായ ദിശയിലെത്തിയ ബുള്ളറ്റ് അമ്മയേയും മകനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ചെങ്കള ഇ.കെ നായനാര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആസ്ത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ സുചിത്ര ആസ്പത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത വിദ്യാനഗര്‍ പൊലീസ് അപകടം വരുത്തിയ ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു.