സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി തെരുവുനാടകം

പെരിയ: സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി വിദ്യാര്‍ത്ഥി റാലിയും തെരുവുനാടകവും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി, വിമന്‍സ് സെല്‍, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസസ്, എന്‍.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍വ്വകലാശാലയിലെ വിവേകാനന്ദ സര്‍ക്കിളില്‍ നിന്നാരംഭിച്ച റാലി പെരിയ ടൗണില്‍ സമാപിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഫ്ളാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ […]

പെരിയ: സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി വിദ്യാര്‍ത്ഥി റാലിയും തെരുവുനാടകവും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി, വിമന്‍സ് സെല്‍, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസസ്, എന്‍.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍വ്വകലാശാലയിലെ വിവേകാനന്ദ സര്‍ക്കിളില്‍ നിന്നാരംഭിച്ച റാലി പെരിയ ടൗണില്‍ സമാപിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഫ്ളാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ.കെ.അരുണ്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരായ സന്ദേശമായി മാറി തെരുവുനാടകം. സിവില്‍ പൊലീസ് ഓഫീസര്‍ ഷാലി വി.ജെ. സംസാരിച്ചു. ഡോ.പി. സുപ്രിയ, ഡോ.ജയലക്ഷ്മി രാജീവ്, ഡോ.ബി.എസ്.ആശാലക്ഷ്മി, ഡോ.സ്വപ്ന എസ്. നായര്‍, ഡോ.ലക്ഷ്മി, ഡോ.എസ്. അന്‍ബഴഗി, ഡോ.സൗജന്യശ്രീ നേതൃത്വം നല്‍കി.

Related Articles
Next Story
Share it