കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്ക് ജനറല്‍ ആസ്പത്രിയില്‍ പ്രത്യേക വാര്‍ഡൊരുക്കി

കാസര്‍കോട്: കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രത്യേക സൗകര്യമൊരുക്കി. പേ വാര്‍ഡില്‍ ഒരു നിലയില്‍ ആറ് ബെഡുകളും മറ്റൊരു നിലയില്‍ അഞ്ച് ബെഡുകളുമാണ് സജീകരിച്ചത്. ഇതോടൊപ്പം താല്‍ക്കാലികമായി ലേബര്‍ റൂമും എമര്‍ജന്‍സി റൂമും ഒരുക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗര്‍ഭിണികളുടെ ചികിത്സ മുടങ്ങരുതെന്ന ലക്ഷ്യത്തോടെ പ്രത്യേക സൗകര്യം ഒരുക്കിയത്. രോഗം ഭേദമാകുന്ന മുറക്ക് ആവശ്യമായ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.

Related Articles
Next Story
Share it