കേരളത്തിന് സ്‌പെഷ്യല്‍ റെയില്‍വെ പാക്കേജ് പ്രഖ്യാപിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി
കാസര്‍കോട്: ട്രെയിന്‍ യാത്രാദുരിതം അവസാനിപ്പിക്കാന്‍ കേരളത്തിന് വേണ്ടി സ്‌പെഷ്യല്‍ റെയില്‍വെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന റെയില്‍ പ്രക്ഷോഭയാത്ര കാസര്‍കോട്ട് തുടക്കം കുറിച്ച് പതാക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാധാരണക്കാരുടെ അവലംബമായ റെയില്‍വെ യാത്ര കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ സമീപനം കാരണം ദുരിതപൂര്‍ണ്ണമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനാവശ്യമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭയാത്ര നടത്തുന്നത്. പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ പെര്‍വാഡ് റസാഖ് […]

കാസര്‍കോട്: ട്രെയിന്‍ യാത്രാദുരിതം അവസാനിപ്പിക്കാന്‍ കേരളത്തിന് വേണ്ടി സ്‌പെഷ്യല്‍ റെയില്‍വെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന റെയില്‍ പ്രക്ഷോഭയാത്ര കാസര്‍കോട്ട് തുടക്കം കുറിച്ച് പതാക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാധാരണക്കാരുടെ അവലംബമായ റെയില്‍വെ യാത്ര കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ സമീപനം കാരണം ദുരിതപൂര്‍ണ്ണമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനാവശ്യമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭയാത്ര നടത്തുന്നത്. പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ പെര്‍വാഡ് റസാഖ് പാലേരിക്ക് പതാക കൈമാറി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു. നാസര്‍ ചെര്‍ക്കള, സുരേന്ദ്രന്‍ കരിപ്പുഴ, ജബീന ഇര്‍ഷാദ്, പ്രേമ ജി. പിഷാരടി, മിര്‍സാദ് റഹ്മാന്‍, മുഹമ്മദ് വടക്കേക്കര, ടി.കെ അഷ്‌റഫ്, സി.എച്ച് മുത്തലിബ്, റാസിഖ് മഞ്ചേശ്വരം, എ.ജി ജുവൈരിയ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണന്‍, അബ്ദുല്ലത്തീഫ് കുമ്പള, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹമീദ് കക്കണ്ടം, അമ്പുഞ്ഞി തളക്ലായി, നഹാര്‍ കടവത്ത്, സി.എ യൂസുഫ്, എന്‍.എം റിയാസ്, ഇസ്മായില്‍ മൂസ, സുബൈര്‍ തളങ്കര, ഷെരീഫ് നായന്മാര്‍മൂല, കെ.ടി ബഷീര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ തുടങ്ങിയ ഇടങ്ങളിലും സ്വീകരണം നല്‍കി.