പെര്‍മുദെ: ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന സൊസൈറ്റി ജീവനക്കാരന് മരിച്ചു. പെര്‍മുദെ മാണിയിലെ ഭട്ട്യ-കലാവതി ദമ്പതികളുടെ മകന് ആനന്ദന് മാണി(59) ആണ് മരിച്ചത്. 29നാണ് ആനന്ദന് ഓടിച്ച ബൈക്ക് ബേക്കൂറില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ ആനന്ദനെ ദേര്‍ളക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. പെര്‍മുദെയിലെ സൊസൈറ്റി ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: സദാശിവ, സീത, പത്മാവതി, ബേബി.