ആറുവയസുകാരിയെ പീഡിപ്പിച്ച<br>കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കുറിച്ചിറ ചൈത്ര സ്വദേശിയും ബദിയടുക്ക മാന്യയിലെ ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ എസ്. രാജീവന്‍ എന്ന ആശാരി രാജീവനെ(52)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് സംഭവം. രാജീവന്‍ ആശാരിപ്പണിക്കായി കുട്ടിയുടെ വീട്ടില്‍ വന്നതായിരുന്നു. മറ്റാരുമില്ലാതിരുന്ന സമയത്ത് കുട്ടിയെ രാജീവന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം […]

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കുറിച്ചിറ ചൈത്ര സ്വദേശിയും ബദിയടുക്ക മാന്യയിലെ ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ എസ്. രാജീവന്‍ എന്ന ആശാരി രാജീവനെ(52)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് സംഭവം. രാജീവന്‍ ആശാരിപ്പണിക്കായി കുട്ടിയുടെ വീട്ടില്‍ വന്നതായിരുന്നു. മറ്റാരുമില്ലാതിരുന്ന സമയത്ത് കുട്ടിയെ രാജീവന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കി. രാജീവനെതിരെ ബദിയടുക്ക പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു.
രാജീവന്‍ തളിപ്പറമ്പിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബദിയടുക്ക എസ്.ഐ അക്ഷിത് എസ്. കരണ്‍മയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെയെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it