ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്നു

ആലപ്പുഴ: പുന്നമൂട്ടില്‍ ആറ് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അമ്മയെയും ആക്രമിച്ചു.മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ […]

ആലപ്പുഴ: പുന്നമൂട്ടില്‍ ആറ് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അമ്മയെയും ആക്രമിച്ചു.
മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ സോഫയില്‍ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വെച്ച് പുറത്തേക്കോടിയ സുനന്ദയെ മഹേഷ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

Related Articles
Next Story
Share it