കാസര്‍കോട്-മുണ്ട്യത്തടുക്ക റൂട്ടിലെ ഗതാഗത നിയന്ത്രണത്തിനെതിരെ കുത്തിയിരുന്ന് പ്രതിഷേധം

മാന്യ: റോഡ് പ്രവൃത്തിയുടെ പേരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി യാത്ര ദുരിതം നേരിടുന്ന മാന്യയിലെയും പരിസരങ്ങളിലേയും യാത്രക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് റൂട്ടില്‍ ബസ്സോട്ടം നിലച്ചു.റിട്ട. പ്രൊഫ.എ. ശ്രീനാഥ് കൊല്ലങ്കാനയുടെ അധ്യക്ഷതയില്‍ കൊല്ലങ്കാനയില്‍ നടന്ന സമരം ജില്ലാ പഞ്ചായത്ത് അംഗം ശൈലജ കെ ഭട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ശ്യാമ പ്രസാദ് മാന്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വിനി ഭട്ട്, സാമൂഹ്യ പ്രവര്‍ത്തകരായ മഹേഷ് വളകുഞ്ച, രാമചന്ദ്ര, മധു മാന്യ, അഹമ്മദ് മാന്യ തുടങ്ങിയവര്‍ […]

മാന്യ: റോഡ് പ്രവൃത്തിയുടെ പേരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി യാത്ര ദുരിതം നേരിടുന്ന മാന്യയിലെയും പരിസരങ്ങളിലേയും യാത്രക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് റൂട്ടില്‍ ബസ്സോട്ടം നിലച്ചു.
റിട്ട. പ്രൊഫ.എ. ശ്രീനാഥ് കൊല്ലങ്കാനയുടെ അധ്യക്ഷതയില്‍ കൊല്ലങ്കാനയില്‍ നടന്ന സമരം ജില്ലാ പഞ്ചായത്ത് അംഗം ശൈലജ കെ ഭട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ശ്യാമ പ്രസാദ് മാന്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വിനി ഭട്ട്, സാമൂഹ്യ പ്രവര്‍ത്തകരായ മഹേഷ് വളകുഞ്ച, രാമചന്ദ്ര, മധു മാന്യ, അഹമ്മദ് മാന്യ തുടങ്ങിയവര്‍ കുത്തിരിപ്പ് സമരത്തില്‍ പങ്കെടുത്തു.
ഈ റൂട്ടില്‍ ദേവറക്കെരെ മുതല്‍ നീര്‍ച്ചാല്‍ വരേയുള്ള സ്ഥലത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കൊല്ലങ്കാനത്ത് നിന്ന് കൊട്ടക്കണ്ണി കൊറത്തികുണ്ട് വഴി നീര്‍ച്ചാലിലേക്ക് എത്തിച്ചേരുന്ന വിധം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മൂലം മാന്യയിലേയും പരിസരങ്ങളിലേയും യാത്രക്കാര്‍ക്ക് ദുരിതം ഏറെയായി. ഇത് പരിഹരിക്കുന്നതിനായി കൊറത്തികുണ്ട് കൊട്ടക്കണ്ണി വഴി മാന്യയിലെത്തി യാത്രക്കാരെ കയറ്റി കൊല്ലങ്കാനം വഴി യാത്ര തിരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മാന്യയില്‍ മോട്ടര്‍ വാഹന അധികൃതരും ബസ് ഉടമകളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജനകീയ സമര സമിതി രൂപീകരിച്ച് പ്രതിഷേധ സമരം നടത്തുന്നതെന്ന് ശ്യാമ പ്രാസാദ് മാന്യ പറഞ്ഞു.

Related Articles
Next Story
Share it