എയ്ഡ്‌സ് രോഗിയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു

കാസര്‍കോട്: എയ്ഡ്‌സ് രോഗിയുടെ കഥ പറയുന്ന ഡിസംബര്‍ ഒന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ലോക എയ്ഡ്‌സ് ദിനത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു നിര്‍വഹിച്ചു. വഴിവിട്ട ജീവിതം നയിക്കുന്ന യുവാവിന്റെ കഥ പറയുകയാണ് ഈ സിനിമ. മയക്കുമരുന്ന് കുത്തിവെയ്ക്കുന്ന പുതിയ തലമുറ സൂചിയും സിറിഞ്ചും പരസ്പരം കൈമാറുകവഴി എച്ച്.ഐ.വി./എയ്ഡ്സ് പകരുന്നു. എയ്ഡ്‌സ് രോഗി ആയാല്‍ കുടുംബവും രോഗിയും നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു. 13 മിനുട്ട് […]

കാസര്‍കോട്: എയ്ഡ്‌സ് രോഗിയുടെ കഥ പറയുന്ന ഡിസംബര്‍ ഒന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ലോക എയ്ഡ്‌സ് ദിനത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു നിര്‍വഹിച്ചു.
വഴിവിട്ട ജീവിതം നയിക്കുന്ന യുവാവിന്റെ കഥ പറയുകയാണ് ഈ സിനിമ. മയക്കുമരുന്ന് കുത്തിവെയ്ക്കുന്ന പുതിയ തലമുറ സൂചിയും സിറിഞ്ചും പരസ്പരം കൈമാറുകവഴി എച്ച്.ഐ.വി./എയ്ഡ്സ് പകരുന്നു.
എയ്ഡ്‌സ് രോഗി ആയാല്‍ കുടുംബവും രോഗിയും നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.
13 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കും.
ഫരിസ്ത ക്രിയേഷന്‍സിന്റെ ബാനറില്‍ ടീം ബഹറൈന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. 28 ഓളം ആളുകള്‍ വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനം രതീഷ് കണ്ടിയൂരും ഷാഫി പൈക്ക ക്യാമറയും നിര്‍വ്വഹിച്ചു.
ഡോ. സി.എച്ച്. ജനാര്‍ദ്ദന നായക്ക്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്. രാജേഷ്, എസ്. ഹാസിഫ്, ബാലചന്ദ്രന്‍, പാലിയേറ്റീവ് നഴ്‌സ് പ്രിയകുമാരി, ആശമോള്‍, അതുല്യ അഭിലാഷ്, ബി.സി. കുമാരന്‍, പ്രജിന്‍കാടകം, കുമാരി ദിയാ പാര്‍വ്വതി എന്നിവര്‍ പ്രധാനവേഷം ചെയ്യുന്നു.
ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് കണ്ടിയൂര്‍ അധ്യക്ഷത വഹിച്ചു.
ഡോ. സി.എച്ച്. ജനാര്‍ദ്ദന നായക്ക് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷറഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ഹാസിഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it