ഉപ്പള: ഉപ്പളയില്‍ ആക്രിക്കട കുത്തിത്തുറന്ന് കവര്‍ച്ച. 50,000 രൂപ വിലമതിക്കുന്ന ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍സലാമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് കവര്‍ച്ച നടന്നത്. കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.