അച്ഛന്റെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു, കോവിഡ് കാലമായതിനാല്‍ അമ്മ എതിര്‍ത്തു; ഏഴാംതരം വിദ്യാര്‍ത്ഥി വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഉദുമ: ബേക്കലില്‍ ഏഴാംതരം വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ചിറമ്മല്‍ ഗുരുകൃപയിലെ പ്രസാദിന്റെയും അശ്വതിയുടെയും മകന്‍ വിഘ്‌നേഷിനെ(13)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്. പ്രസാദ് വിദേശത്ത് ജോലി ചെയ്യുകയാണ്. അമ്മയും സഹോദരിയും വീടിന് വെളിയില്‍ പോയപ്പോഴായിരുന്നു സംഭവം. കുറച്ചുനേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് കുട്ടിയെ വീട്ടിനകത്തെ കിടപ്പ് മുറിയില്‍ ഫാനില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറച്ചുനാളായി വിഘ്‌നേഷ് അച്ഛന്റെ കാസര്‍കോട്ടെ […]

ഉദുമ: ബേക്കലില്‍ ഏഴാംതരം വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ചിറമ്മല്‍ ഗുരുകൃപയിലെ പ്രസാദിന്റെയും അശ്വതിയുടെയും മകന്‍ വിഘ്‌നേഷിനെ(13)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്. പ്രസാദ് വിദേശത്ത് ജോലി ചെയ്യുകയാണ്. അമ്മയും സഹോദരിയും വീടിന് വെളിയില്‍ പോയപ്പോഴായിരുന്നു സംഭവം. കുറച്ചുനേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് കുട്ടിയെ വീട്ടിനകത്തെ കിടപ്പ് മുറിയില്‍ ഫാനില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറച്ചുനാളായി വിഘ്‌നേഷ് അച്ഛന്റെ കാസര്‍കോട്ടെ വീട്ടില്‍ താമസിച്ചിരുന്നു. മൂന്നുദിവസം മുമ്പാണ് കുട്ടിയെ ചിറമ്മലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ വിഘ്‌നേഷ് അച്ഛന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നുവെങ്കിലും വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. കോവിഡ് കാലമായതിനാല്‍ അച്ഛന്‍ വന്നതിന് ശേഷം പോയാല്‍ മതിയെന്ന് അമ്മ വ്യക്തമാക്കി. ഇതിലുള്ള മനോവിഷമം കാരണം വിഘ്‌നേഷ് തൂങ്ങിമരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. കിടപ്പുമുറിയുടെ വാതിലും ജനലുകളും അടച്ചിട്ട നിലയില്‍ കണ്ടതോടെ സംശയം തോന്നിയ അമ്മ അയല്‍പക്കത്ത് വിവരമറിയിക്കുകയായിരുന്നു. അയല്‍വാസിയായ യുവാവ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. കോട്ടിക്കുളം ഗവ. ഫിഷറീസ് ഗവ. യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയായിരുന്നു വിഘ്‌നേഷ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ട്രൂനാറ്റ് പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇന്‍ക്വസ്റ്റിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂടി വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. മരണവിവരമറിഞ്ഞ് വിദേശത്തുള്ള അച്ഛന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍; ദേവിക, പഞ്ചമി (ഇരുവരും വിദ്യാര്‍ത്ഥിനികള്‍).

Related Articles
Next Story
Share it