തെലങ്കാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി; വിജയശാന്തി പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: നടിയും മുന്‍ എം.പിയുമായ വിജയശാന്തി ബി.ജെ.പി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായി വിജയശാന്തി പാര്‍ട്ടി വിടുന്നത്. ബി.ജെ.പി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിക്ക് അവര്‍ രാജിക്കത്ത് നല്‍കി. രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയില്‍ വെച്ച് വിജയശാന്തി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബി.ജെ.പി വിട്ടത്. 2009ല്‍ ടി.ആര്‍.എസില്‍ നിന്ന് എം.പിയായ വിജയശാന്തി 2014ല്‍ […]

ഹൈദരാബാദ്: നടിയും മുന്‍ എം.പിയുമായ വിജയശാന്തി ബി.ജെ.പി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായി വിജയശാന്തി പാര്‍ട്ടി വിടുന്നത്. ബി.ജെ.പി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിക്ക് അവര്‍ രാജിക്കത്ത് നല്‍കി. രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയില്‍ വെച്ച് വിജയശാന്തി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബി.ജെ.പി വിട്ടത്. 2009ല്‍ ടി.ആര്‍.എസില്‍ നിന്ന് എം.പിയായ വിജയശാന്തി 2014ല്‍ കോണ്‍ഗ്രസിലെത്തി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെത്തുടര്‍ന്നാണ് ബി.ജെ.പിയിലെത്തിയത്. കുറച്ചു ദിവസം മുമ്പ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്ന് രാജി വെക്കാനും കോണ്‍ഗ്രസില്‍ ചേരാനും തീരുമാനമായതെന്നാണ് വിവരം.

Related Articles
Next Story
Share it