സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഡൂര്‍ പെര്‍ളടുക്കത്തെ കെ. അശോകന്‍ (47) ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഒന്നര വര്‍ഷമായി ആദൂര്‍ സ്റ്റേഷനില്‍ സേവനം ചെയ്ത് വരികയായിരുന്നു. ഇന്ന് ജി.ഡി ചാര്‍ജ് ഡ്യൂട്ടി ആയിരുന്നു ഉണ്ടായിരുന്നത്. രാവിലെ ടോയ്‌ലറ്റില്‍ പോയ അശോകന്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ […]

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഡൂര്‍ പെര്‍ളടുക്കത്തെ കെ. അശോകന്‍ (47) ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഒന്നര വര്‍ഷമായി ആദൂര്‍ സ്റ്റേഷനില്‍ സേവനം ചെയ്ത് വരികയായിരുന്നു. ഇന്ന് ജി.ഡി ചാര്‍ജ് ഡ്യൂട്ടി ആയിരുന്നു ഉണ്ടായിരുന്നത്. രാവിലെ ടോയ്‌ലറ്റില്‍ പോയ അശോകന്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമാണ്. കാസര്‍കോട് റെയില്‍വെ പൊലീസ്, കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍, ബേഡകം സ്റ്റേഷന്‍ എന്നിവിടങ്ങളിലും നേരത്തെ സേവനം ചെയ്തിരുന്നു. മരണ വിവരം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അടക്കമുള്ളവര്‍ അനുശോചിക്കാനെത്തി. മൃതദേഹം ജില്ലാ പൊലീസ് ആസ്ഥാനത്തും ആദൂര്‍ സ്റ്റേഷനിലും പൊതുദര്‍ശനതിന് വെച്ച ശേഷം പെര്‍ളടുക്കത്തെ വീട്ടുപറമ്പില്‍ സംസ്‌ക്കരിക്കും. പരേതനായ രാമ മണിയാണിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കള്‍: തേജാലക്ഷ്മി (വിദ്യാര്‍ത്ഥിനി ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്), ഗൗതം ദേവ് (വിദ്യാര്‍ത്ഥി തെക്കില്‍പറമ്പ ജി.യു.പി. സ്‌കൂള്‍). സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (റിട്ട. രജി. ഓഫീസ് ജീവനക്കാരന്‍), ഗോപാലകൃഷ്ണന്‍ (ഡി.സി.ആര്‍.ബി എ.എസ്.ഐ), യശോദ, ശാരദ, സാവിത്രി, രമണി, ശ്യാമള.

Related Articles
Next Story
Share it