കാസര്‍കോട് ബ്ലോക്കില്‍ 94.2 ശതമാനം ഭൂഗര്‍ഭജലവും ചൂഷണം ചെയ്തുകഴിഞ്ഞു

കാസര്‍കോട്: രാജ്യംസ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് (കേരള മേഖല) നേതൃത്വത്തില്‍ അക്വിഫര്‍ മാപ്പിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്ലാന്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വരും തലമുറകള്‍ക്ക് വേണ്ടി ബാങ്ക് ബാലന്‍സുകള്‍ അല്ല പകരം ജലമാണ് കരുതിവയ്ക്കേണ്ടതെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് […]

കാസര്‍കോട്: രാജ്യംസ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് (കേരള മേഖല) നേതൃത്വത്തില്‍ അക്വിഫര്‍ മാപ്പിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്ലാന്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വരും തലമുറകള്‍ക്ക് വേണ്ടി ബാങ്ക് ബാലന്‍സുകള്‍ അല്ല പകരം ജലമാണ് കരുതിവയ്ക്കേണ്ടതെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്കില്‍ 94.2 ശതമാനം ഭൂഗര്‍ഭജലവും ചൂഷണം ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ മഴവെള്ളം കൂടുതലായി ശേഖരിച്ച് ഭൂഗര്‍ഭ ജലചൂഷണം തടയേണ്ടതിന്റെ അനിവാര്യതയും ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം സി.ജി.ഡബ്ലിയു.ബി റീജിയണല്‍ ഡയറക്ടര്‍ ടി എസ് അനിത ശ്യാം അധ്യക്ഷത വഹിച്ചു. ഭൂഗര്‍ഭജലം അപകടകരമാം വിധത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ ജലസംരക്ഷണത്തെ കുറിച്ച് ചെറു അവബോധം സൃഷ്ടിക്കുക എന്നതാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്. മഴവെള്ളം കൂടുതലായി ലഭിക്കുന്നുണ്ടെങ്കിലും ഭൂജലസരങ്ങളില്‍ ജലം ആകീര്‍ണ്ണം ചെയ്തുവെക്കാനുള്ള ശേഷി കുറവാണ്. അതിനാല്‍ മഴവെള്ളം നമ്മളോരോരുത്തരും ശേഖരിച്ച് വരുംകാല കുടിവെള്ളക്ഷാമം അകറ്റണം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍ സരിത, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ (ഐസി) ഒ രതീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ ഭൂഗര്‍ഭജല സാഹചര്യത്തെക്കുറിച്ചുള്ള സാങ്കേതിക സെക്ഷന്‍ സിജിഡബ്ല്യുബിയിലെ ശാസ്ത്രജ്ഞമാരായ എസ് സിങ്കതുരൈ, ഡോ. എന്‍ അനീഷ് കുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്തു. തുടര്‍ന്ന് റിട്ടയേര്‍ഡ് ശാസ്ത്രജ്ഞന്‍ കെ ബാലകൃഷ്ണന്‍, തിരുവനന്തപുരം സിജിഡബ്ല്യുബി റീജിണല്‍ ഡയറക്ടര്‍ ടി എസ് അനിത ശ്യാം എന്നിവര്‍ പൊതുജനങ്ങളുമായി സംവദിച്ചു.

കാസര്‍കോട് ജില്ലയില്‍ 98 ശതമാനവും ചെങ്കല്‍ പ്രദേശമാണെന്നും മഴ പെയ്യുമ്പോള്‍ സംഭരിക്കാതെ ഒഴുകി കടലിലേക്ക് എത്തുന്നതിനാല്‍ നമ്മുടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുമെന്നും അത് ഏറ്റവും അധികം ബാധിക്കുന്നത് മലയോര മേഖലയെയാണെന്നും കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് കേരള റിജിയണല്‍ ഡയറക്ടര്‍ ടി.എസ് അനിത പറഞ്ഞു. ഇത്തരത്തില്‍ ജലക്ഷാമം നേരിടുന്ന ജില്ല എന്ന നിലയില്‍ ജലാശയ മാപ്പിങ് സംവിധാനം നമുക്ക് കൂടുതലായും ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അവര്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയ്ക്കായുള്ള ജലാശയ മാപ്പിങും ഭൂഗര്‍ഭജലം കൈകാര്യം ചെയ്യലും സംബന്ധിച്ചുള്ള പ്ലാന്‍ സംബന്ധിച്ച് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് കേരള റിജിയണല്‍ ശാസ്ത്രജ്ഞന്‍ എസ്. സിങ്കതുരൈ ക്ലാസെടുത്തു. ജില്ലയിലെ കാറഡുക്ക, പരപ്പ ബ്ലോക്കുകളിലെ ചെങ്കല്‍ ഏരിയയുടെ ആഴം അഞ്ച് മുതല്‍ പത്ത് മീറ്റര്‍ വരെയാണെന്നും ഇവിടങ്ങളില്‍ ജല സംഭരണത്തിനുള്ള മണ്ണിന്റെ ശേഷി വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം, നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്കുകളെ സംബന്ധിച്ചിടത്തോളം ചെങ്കല്‍ പ്രദേശത്തിന്റെ ആഴം 40-50 മീറ്റര്‍ വരെയാണെന്നും പ്രദേശങ്ങളുടെ ചരിവും കൂടി കണക്കിലെടുത്താല്‍ ലഭിക്കുന്ന മഴ വെള്ളം സംഭരിക്കപ്പെടാതെ പെട്ടെന്ന് തന്നെ ഒഴുകി കടലിലേക്ക് എത്തുകയാണ്. ഇതിന് പ്രതിവിധിയായി നാം ധാരാളം ചെക്ഡാമുകള്‍, വ്യത്യസ്തങ്ങളായ ബണ്ടുകള്‍, കിണര്‍ റീച്ചാര്‍ജ്ജിങ് സംവിധാനങ്ങള്‍ എന്നിവ കുറേ കൂടി ശക്തിപ്പെടുത്തേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഭൂഗര്‍ഭ ജലത്തിന്റെ ഗുണമേന്‍മ സംബംന്ധിച്ച് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് കേരള റിജിയണല്‍ അസിസ്റ്റന്റ് കെമിസ്റ്റ് ക്ലാസെടുത്തു. കാസര്‍കോട് ജില്ലയിലെ വെള്ളത്തില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണെന്നും അത് മാറ്റിയെടുക്കാനുള്ള ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. പുഴകളില്‍ കടല്‍ വെള്ളം കയറുന്നതിലൂടെ ജില്ലയിലെ വിവിധ മേഖലകളിലെ ഭൂഗര്‍ഭ ജലത്തില്‍ ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റി കൂടുതലായി കാണുന്നുവെന്നും ലാബില്‍ നടത്തിയ സാമ്പിള്‍ ടെസ്റ്റില്‍ ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റി 5000 വരെ ഉയര്‍ന്നതായി കണ്ടെത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it