സെക്യൂരിറ്റി ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നോര്‍ത്ത് കോട്ടച്ചേരി മൈജിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രാവണേശ്വരം തണ്ണോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബിന് സമീപത്തെ കരുണാകരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. സ്ഥാപനത്തിന് മുന്‍വശത്തെ തട്ടു കടയിലേക്കു ഭക്ഷണം കഴിക്കാന്‍ റോഡ് മുറിച്ച കടക്കുമ്പോഴാണ് കാറിടിച്ചത്. ഉടന്‍ തന്നെ സമീപത്തെ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ചാമുണ്ഡിക്കുന്നില്‍ ലോട്ടറി സ്റ്റാള്‍, ഫോട്ടോസ്റ്റാറ്റ് സ്ഥാപനം എന്നിവ നടത്തിയിരുന്നു. മുന്‍ പ്രവാസിയാണ് കരുണാകരന്‍. […]

കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നോര്‍ത്ത് കോട്ടച്ചേരി മൈജിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രാവണേശ്വരം തണ്ണോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബിന് സമീപത്തെ കരുണാകരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. സ്ഥാപനത്തിന് മുന്‍വശത്തെ തട്ടു കടയിലേക്കു ഭക്ഷണം കഴിക്കാന്‍ റോഡ് മുറിച്ച കടക്കുമ്പോഴാണ് കാറിടിച്ചത്. ഉടന്‍ തന്നെ സമീപത്തെ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ചാമുണ്ഡിക്കുന്നില്‍ ലോട്ടറി സ്റ്റാള്‍, ഫോട്ടോസ്റ്റാറ്റ് സ്ഥാപനം എന്നിവ നടത്തിയിരുന്നു. മുന്‍ പ്രവാസിയാണ് കരുണാകരന്‍. പരേതരായ ചെറിയപ്പ-കുംഭ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മകള്‍: ഹരിത. മരുമകന്‍: രഗിഷ്. സഹോദരങ്ങള്‍: ഗംഗാധരന്‍, നാരായണന്‍ (ഇരുവരും ഗള്‍ഫ്), സരോജിനി, നാരായണി.

Related Articles
Next Story
Share it