ഓയില്‍ മില്ലില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ മില്ലില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍. കല്ലക്കട്ടയിലെ മുഹമ്മദ് സലീമിനെ(26)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കര്‍ണാടക വിട്‌ള സ്വദേശി മുഹമ്മദ് അസ്‌റുദ്ദീന്‍ എന്ന അഷ്‌റഫിനെ(35) അറസ്റ്റ് ചെയ്തിരുന്നു. മെയ് മൂന്നിന് രാത്രിയാണ് വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളേജിന് സമീപത്തെ ഓയില്‍ കട കുത്തുതുറന്ന് കവര്‍ച്ച നടത്തിയത്. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അബ്ദുല്‍ഹമീദിന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ലഭിച്ച സി.സി.ടി.വി […]

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ മില്ലില്‍ നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍. കല്ലക്കട്ടയിലെ മുഹമ്മദ് സലീമിനെ(26)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കര്‍ണാടക വിട്‌ള സ്വദേശി മുഹമ്മദ് അസ്‌റുദ്ദീന്‍ എന്ന അഷ്‌റഫിനെ(35) അറസ്റ്റ് ചെയ്തിരുന്നു.
മെയ് മൂന്നിന് രാത്രിയാണ് വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളേജിന് സമീപത്തെ ഓയില്‍ കട കുത്തുതുറന്ന് കവര്‍ച്ച നടത്തിയത്. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അബ്ദുല്‍ഹമീദിന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ലഭിച്ച സി.സി.ടി.വി ദൃശ്യമാണ് പ്രതികളെ കുടുക്കാന്‍ സഹായകരമായത്. ഓയില്‍ കടയ്ക്ക് സമീപത്തെ ആസ്പത്രിക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് രണ്ടുപേര്‍ സ്റ്റീരിയോ അഴിച്ചെടുത്ത് കടത്താന്‍ ശ്രമിച്ചിരുന്നു.
ജീവനക്കാര്‍ ഇരുവരെയും വിരട്ടിയോടിക്കുകയാണുണ്ടായത്.
സി.സി.ടി.വിയില്‍ ഈ ദൃശ്യം കണ്ട പൊലീസുകാര്‍ നടത്തിയ അന്വേഷണമാണ് അഷ്‌റഫിലേക്കും സലീമിലേക്കും എത്തിയത്.

Related Articles
Next Story
Share it