അപകടം ഭാര്യക്കൊപ്പം പോകുമ്പോള്‍: സ്‌കൂട്ടറില്‍ കാറിടിച്ച് വീണ യാത്രികന്‍ ലോറി കയറി ദാരുണമായി മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കാറിടിച്ച് തെറിച്ചു വീണ യാത്രികന്‍ ലോറി ദേഹത്ത് കയറി മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയെ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സന്ധ്യയ്ക്ക് കോട്ടപ്പാറ പേരൂര്‍ ഗോഡൗണിന് സമീപമായിരുന്നു അപകടം. പറക്കളായില്‍ താമസിക്കുന്ന കൊട്ടോടി സ്വദേശിയും മുന്‍ ബസ് ജീവനക്കാരനുമായ ബാലന്‍ (60)ആണ് മരിച്ചത്. ഭാര്യ ഇന്ദിര(49)യ്ക്കാണ് പരിക്കേറ്റത്. ബാലന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവര്‍ അമ്പലത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതേ ദിശയില്‍ നിന്നുവന്ന കാറാണിടിച്ചത്. തെറിച്ചുവീണ ബാലന്‍ എതിരെ വന്ന ടോറസ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. അതിനിടെ […]

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കാറിടിച്ച് തെറിച്ചു വീണ യാത്രികന്‍ ലോറി ദേഹത്ത് കയറി മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയെ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സന്ധ്യയ്ക്ക് കോട്ടപ്പാറ പേരൂര്‍ ഗോഡൗണിന് സമീപമായിരുന്നു അപകടം. പറക്കളായില്‍ താമസിക്കുന്ന കൊട്ടോടി സ്വദേശിയും മുന്‍ ബസ് ജീവനക്കാരനുമായ ബാലന്‍ (60)ആണ് മരിച്ചത്. ഭാര്യ ഇന്ദിര(49)യ്ക്കാണ് പരിക്കേറ്റത്. ബാലന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവര്‍ അമ്പലത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതേ ദിശയില്‍ നിന്നുവന്ന കാറാണിടിച്ചത്. തെറിച്ചുവീണ ബാലന്‍ എതിരെ വന്ന ടോറസ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. അതിനിടെ നിര്‍ത്താതെ പോയ കാര്‍ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് കയറ്റുകയായിരുന്നു. മക്കള്‍: ആരതി, ആതിര.

Related Articles
Next Story
Share it