പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ചു; അമ്മയ്ക്ക് കോടതി 26,000 രൂപ പിഴചുമത്തി

ബണ്ട്വാള്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ച കേസില്‍ അമ്മയ്ക്ക് കോടതി 26,000 രൂപ പിഴ ചുമത്തി. ബണ്ട്വാള്‍ സിദ്ദക്കട്ടെ സ്വദേശിനിക്കാണ് സിറ്റി കോടതി പിഴ ശിക്ഷ വിധിച്ചത്.ഈ വര്‍ഷം ആദ്യം ആഗസ്റ്റില്‍ സിദ്ധക്കട്ടെയില്‍ പെണ്‍കുട്ടി ഓടിച്ച സ്‌കൂട്ടര്‍ കാറിലിടിച്ചാണ് അപകടമുണ്ടായത്. ടൗണിലെ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വിജയ് നടത്തിയ അന്വേഷണത്തില്‍ അമ്മയാണ് പെണ്‍കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ […]


ബണ്ട്വാള്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ച കേസില്‍ അമ്മയ്ക്ക് കോടതി 26,000 രൂപ പിഴ ചുമത്തി. ബണ്ട്വാള്‍ സിദ്ദക്കട്ടെ സ്വദേശിനിക്കാണ് സിറ്റി കോടതി പിഴ ശിക്ഷ വിധിച്ചത്.
ഈ വര്‍ഷം ആദ്യം ആഗസ്റ്റില്‍ സിദ്ധക്കട്ടെയില്‍ പെണ്‍കുട്ടി ഓടിച്ച സ്‌കൂട്ടര്‍ കാറിലിടിച്ചാണ് അപകടമുണ്ടായത്. ടൗണിലെ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വിജയ് നടത്തിയ അന്വേഷണത്തില്‍ അമ്മയാണ് പെണ്‍കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Related Articles
Next Story
Share it